തേങ്ങയുടെ കൂടെ കുറച്ച് ജീരകം ഒരു നുള്ളു മഞ്ഞൾപൊടി ഉപ്പിലിട്ട മാങ്ങ നല്ല എരിവുള്ള പച്ചമുളക് ഇത്രയും ചേർത്ത് നല്ല കട്ട തൈരും ചേർത്ത് അരച്ചെടുക്കുക… അരച്ച് കഴിഞ്ഞാൽ ഇനി ചെയ്യേണ്ടത്. ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് കടുക് ചുവന്ന മുളകും കറിവേപ്പിലയും നന്നായി പൊട്ടിച്ചതിനുശേഷം അരച്ചു വെച്ചിട്ടുള്ള കൂട്ടത്തിലോട്ട് ചേർത്ത് പുളിയുടെ അളവ് അനുസരിച്ച് വെള്ളമോ മോരോ ചേർത്ത് കൊടുക്കാവുന്നതാണ്..
ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന വളരെ രുചികരമായ ഒരു കറിയാണിത് എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്യും മറ്റു പച്ചക്കറികളുടെ ഒന്നും ആവശ്യമില്ല വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന നല്ലൊരു റെസിപ്പിയാണ് ഈ ഒരു മാങ്ങ അരച്ച് കലക്കിയത്. പെട്ടെന്ന് ഒരു കറി ഉണ്ടാകുന്നതിനാണ്.
എല്ലാവർക്കും താല്പര്യം. അങ്ങനെ ഉള്ളവർക്കും വർഷം മുഴുവൻ കഴിക്കാൻ വേണ്ടിയും ഇങ്ങനെ ഉപ്പിലിട്ടു വയ്ക്കൂ. ചെറിയ പുളിയും, എരിവും ചേർന്ന നല്ലൊരു കറി. മാമ്പഴ പുളിശ്ശേരി പോലെ തന്നെ ഇഷ്ടപ്പെട്ടു പോകും ഈ കറിയും.തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. Video credits : Rathna’s Kitchen