Traditional Pazham Snack Recipe : ഒരെണ്ണം കഴിച്ചാൽ ഒന്നുകൂടി ഒന്ന് എടുത്തു പോവും അതുപോലെ രുചികരമാണ് ഈ ഒരു കൊഴുക്കട്ട, പഴം ചേർത്താണ് ഈ ഒരു വിഭവം തയ്യാറാക്കുന്നത് അതുകൊണ്ടുതന്നെ രുചികരവും ആരോഗ്യപ്രദവുമാണ് ഈ ഒരു പലഹാരം. ഈ പലഹാരം തയ്യാറാക്കുന്നതിനായിട്ട് നേന്ത്രപ്പഴം ആദ്യം പുഴുങ്ങി എടുക്കണം പുഴുങ്ങിയ.നേന്ത്രപ്പഴം നന്നായിട്ട് ഒന്ന് ഉടച്ചെടുക്കുക..
നേന്ത്രപ്പഴത്തിലേക്ക് ഇടിയപ്പത്തിന്റെ പൊടി ചേർത്തു കൊടുക്കുക, അതിലേക്ക് ഒരു നുള്ള്വ ഉപ്പും ആവശ്യത്തിന് തിളച്ച വെള്ളവും ഒഴിച്ച് നന്നായിട്ട് കുഴച്ചെടുക്കുക കുഴച്ചെടുത്തിനു ശേഷം ചെറിയ ചെറിയ ഉരുളകളാക്കി എടുക്കുക.അതിനുശേഷം തേങ്ങയും ശർക്കര ഏലക്ക പൊടിയും കുഴച്ചു വെച്ചിട്ടുള്ളത് ഉരുളകളുടെ നടുവിലായിട്ട് വെച്ച് നന്നായിട്ട് ഉരുട്ടി എടുക്കാം.
ഇഡ്ഡലി പാത്രത്തിലേക്ക് വെള്ളം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് വാഴയില വെച്ച് അതിനുള്ളിൽ നന്നായിട്ട് വേവിച്ചെടുക്കുക.ഇത് നന്നായി വെന്തുകഴിയുമ്പോൾ വരുമ്പോൾ നേന്ത്രപ്പഴത്തിന് നല്ലൊരു മണവും സ്വാധും കിട്ടുന്നതാണ് അതുകൂടാതെ ഉള്ളിലുള്ള ആ ഒരു മധുരം വളരെയധികം ടേസ്റ്റിയാണ് അത് കൂടാതെ എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് ഈ ഒരു പലഹാരം തയ്യാറാക്കുമ്പോൾ സാധാരണ പഴം ചേർക്കാറില്ലഎന്ന് ഇതുപോലെ പഴം ചേർത്ത്തയ്യാറാക്കി നോക്കൂ.
നാലുമണി പലഹാരമായിട്ടും രാത്രി ഭക്ഷണമായിട്ടോ അല്ലെങ്കിൽ രാവിലെ ഒക്കെ കഴിക്കാൻ ഇത് വളരെ രുചികരമാണ് ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ ആയിരുന്നാലും ഗസ്റ്റ് ഒക്കെ വരുമ്പോൾ ഫാസ്റ്റ് ഫുഡ് ഒക്കെ വാങ്ങുന്നത് ഒഴിവാക്കി ബേക്കറി പലഹാരങ്ങൾ എല്ലാം ഒഴിവാക്കി വീട്ടിൽ ഇതുപോലെ നാടൻ പലഹാരങ്ങൾ തയ്യാറാക്കി എടുക്കുക.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്…