ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നുണ്ടോ.? ഇത് ഒരിക്കലും ON ചെയ്യാൻ മറക്കരുത്!! ചാർജ് 4 ദിവസം വരെ നിലനിർത്താം.. | Tip To Save Your Mobile Battery Charge

Tip To Save Your Mobile Battery Charge : സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന മിക്ക ആളുകളും നേരിടേണ്ടി വരുന്ന ഒരു പ്രശ്നമായിരിക്കും ഫോണിലെ ചാർജ് പെട്ടെന്ന് കഴിഞ്ഞു പോകുന്ന അവസ്ഥ. ഫോണിൽ ആവശ്യത്തിന് മെമ്മറി ഉണ്ടെങ്കിൽ പോലും ഇത്തരത്തിൽ ചാർജ് പെട്ടെന്ന് ഇറങ്ങി പോകുന്ന അവസ്ഥ കാണാറുണ്ട്. അതിനായി പരീക്ഷിച്ച് നോക്കാവുന്ന ചില ഐഡിയകളാണ് ഇവിടെ വിശദമാക്കുന്നത്. ഫോണിലെ ബാറ്ററി നിലനിർത്താനായി മിക്ക ആളുകളും തേഡ്

പാർട്ടി അപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. സത്യത്തിൽ ഇങ്ങനെ ചെയ്യുന്നത് വഴി പ്രത്യേകിച്ച് ഗുണങ്ങൾ ഒന്നുമില്ല എന്ന് മാത്രമല്ല ഇത് ഫോണിനെ മോശമായ രീതിയിൽ ബാധിക്കുകയും ചെയ്യും. അതിന് പകരമായി ചെയ്യാവുന്ന ഒരു കാര്യം ഫോണിൽ ബാറ്ററി സേവിങ് മോഡ് ഇനേബിൾ ചെയ്തു വയ്ക്കുക എന്നതാണ്. അതിനായി ഫോണിൽ സെറ്റിംഗ്സ് ഓപ്പൺ ചെയ്ത് ബാറ്ററി സേവർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

അതുപോലെ മിക്ക ആളുകളും ചെയ്യുന്ന ഒരു മണ്ടത്തരമാണ് ഫോണിന്റെ ബ്രൈറ്റ്നസ് കൂട്ടിവയ്ക്കുക എന്നത്. ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ ചാർജ് ഇറങ്ങുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ബ്രൈറ്റ്നസ് പരമാവധി കുറച്ചു വയ്ക്കാനായി ശ്രദ്ധിക്കുക. ഫോണിൽ ഒരുപാട് ആപ്ലിക്കേഷനുകൾ ഓപ്പൺ ചെയ്ത് വെച്ചിട്ടുണ്ടെങ്കിൽ ഇത് കൂടുതൽ ചാർജ് എടുക്കുന്നതിന് കാരണമാകും. ഇവിടെ നിന്ന് ബാറ്ററി സേവ് ഇനേബിൾ ചെയ്ത് ഇടുകയാണെങ്കിൽ ഒരു പരിധിവരെ ബാറ്ററിയുടെ ചാർജ് പെട്ടെന്ന് ഇറങ്ങിപ്പോകുന്ന അവസ്ഥ

ഒഴിവാക്കാനായി സാധിക്കും. അതല്ലെങ്കിൽ സെറ്റിംഗ്സിൽ പോയി ഇന്റലിജൻസ് സേവർ മോഡ് എന്ന ഓപ്ഷൻ ഓൺ ചെയ്ത് വെച്ചാലും ഒരു പരിധിവരെ ബാറ്ററി പവർ നിലനിർത്താനായി സാധിക്കും. അതായത് ഈയൊരു ഓപ്ഷൻ തിരഞ്ഞെടുത്ത് ആവശ്യമില്ലാത്ത അപ്ലിക്കേഷൻ എല്ലാം സെലക്ട് ചെയ്ത് ഡിസേബിൾ ചെയ്തിടുകയാണ് ഇവിടെ ചെയ്യേണ്ടത്.ഇത്തരത്തിൽ ഫോണിന്റെ ചാർജ് നിലനിർത്താനുള്ള കൂടുതൽ ടിപ്പുകൾ അറിയാനായി വീഡിയോ കാണാനവുന്നതാണ്. Tip To Save Your Mobile Battery Charge