Tip To Get Rid Of Lizards Nuisance : പല്ലി,പാറ്റ പോലുള്ള ജീവികളുടെ ശല്യം കാരണം അടുക്കള പോലുള്ള ഭാഗങ്ങൾ എപ്പോഴും വൃത്തിയാക്കി വയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.അതിനായി പല രീതിയിലുള്ള കെമിക്കൽ അടങ്ങിയ മരുന്നുകൾ തളിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാവുന്ന ഒരു പ്രത്യേക മിശ്രിതത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു മിശ്രിതം തയ്യാറാക്കാനായി
ആവശ്യമായിട്ടുള്ള ചേരുവകൾ വെള്ളം, പട്ട പൊടിച്ചെടുത്തത്, ഒരു പിടി അളവിൽ പനിക്കൂർക്കയുടെ ഇല ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു വലിയ പാത്രത്തിൽ മുക്കാൻ ഭാഗത്തോളം വെള്ളമൊഴിച്ചു കൊടുക്കുക. വെള്ളം നന്നായി വെട്ടി തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് പനിക്കൂർക്കയില ചെറിയ കഷണങ്ങളായി മുറിച്ചെടുത്തത് ഇട്ടുകൊടുക്കുക. പനിക്കൂർക്കയില വെള്ളത്തിൽ കിടന്ന് നന്നായി തിളച്ച്
തുടങ്ങുമ്പോൾ അതിലേക്ക് പട്ട പൊടിച്ചത് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളും നല്ലതുപോലെ വെള്ളത്തിൽ കിടന്ന് തിളച്ച് വെള്ളം മുക്കാൽ ഭാഗത്തോളം ആകുമ്പോൾ സ്റ്റൗ ഓഫ് ചെയ്യുക. ഈയൊരു വെള്ളം അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കുക. ഇളം ചൂടോടുകൂടി തന്നെ ഈ വെള്ളം ബോട്ടിൽ ആക്കാനായി ശ്രദ്ധിക്കണം. ശേഷം പല്ലി ശല്യം കൂടുതലായി കണ്ടു വരുന്ന ഭാഗങ്ങളിലെല്ലാം തയ്യാറാക്കിയ വെള്ളം സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.
തിട്ടുകളുടെ അരിക് വശങ്ങൾ,ജനാലയുടെ സൈഡ് വശങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ ഒരു വെള്ളം ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താം.പാറ്റ ഗുളിക പോലുള്ള സാധനങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഈ ഒരു വെള്ളം ഉപയോഗിക്കുന്നത്. മാത്രമല്ല വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ഈയൊരു മിശ്രിതം എളുപ്പത്തിൽ തയ്യാറാക്കി എടുക്കാനും സാധിക്കും.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Grandmother Tips