Tip To Easy Fridge Cleaning: വീട് എല്ലായ്പ്പോഴും വൃത്തിയായും, ഭംഗിയായി വെക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മൾ എല്ലാവരും. എന്നാൽ മിക്കപ്പോഴും പലർക്കും അതിന് സാധിക്കാറില്ല. എന്നാൽ അത്തരം അവസരങ്ങളിൽ ചെറിയ ചില ട്രിക്കുകൾ ഉപയോഗപ്പെടുത്തി വീട് ഭംഗിയാക്കി വയ്ക്കാനായി സാധിക്കുന്നതാണ്. അത്തരം ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
അടുക്കളയിൽ എപ്പോഴും വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ള ഒരു ഉപകരണമാണ് ഫ്രിഡ്ജ്. ഫ്രിഡ്ജിനകത്ത് നല്ല മണം നിലനിർത്തി വൃത്തിയാക്കി എടുക്കാനായി ഒരു സൊലൂഷൻ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പ് ഇട്ടു കൊടുക്കുക, ശേഷം ഒരു ടീസ്പൂൺ അളവിൽ കംഫർട്ടും ആവശ്യത്തിനു വെള്ളവും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു ലിക്വിഡ് ഫ്രിഡ്ജിന്റെ എല്ലാ ഭാഗങ്ങളിലും നല്ല രീതിയിൽ തുടച്ച് കൊടുക്കുക.
ശേഷം ഫ്രിഡ്ജിനകത്ത് ട്രേ വരുന്ന ഭാഗങ്ങളിൽ ചെറിയ തുണി കഷണങ്ങൾ വിരിച്ച് കൊടുക്കുകയാണെങ്കിൽ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഫ്രീസറിൽ കെട്ടിക്കിടക്കുന്ന ഐസ് എളുപ്പത്തിൽ അലിയിച്ചു കളയാനായി ഒരു അരിപ്പയിൽ അല്പം ഉപ്പ് എടുത്ത് ഫ്രീസറിനകത്ത് വിതറി കൊടുത്താൽ മതി. അടുക്കളയിൽ സൂക്ഷിക്കുന്ന ജീരകവും, പെരും ജീരകവുമെല്ലാം പെട്ടെന്ന് കേടായി പോകാറുണ്ട്. അത് ഒഴിവാക്കാനായി നല്ല വെയിലുള്ള സമയത്ത് ഒരു പേപ്പറിൽ അവയിട്ട് നല്ലതുപോലെ ഉണക്കിയ ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാവുന്നതാണ്.
അതല്ലെങ്കിൽ ഇത്തരം സാധനങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങളിൽ കുറച്ച് ഗ്രാമ്പു ഇട്ടു വച്ചാലും മതി. തേങ്ങ കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാനായി മുറിച്ച ശേഷം ചിരട്ടയോട് ചേർന്നിരിക്കുന്ന ഭാഗങ്ങളിൽ അല്പം ഉപ്പ് തേച്ചു കൊടുത്താൽ മതി. വീട്ടിനകത്ത് എപ്പോഴും സുഗന്ധം നിലനിർത്താനായി ഒരു ലിക്വിഡ് തയ്യാറാക്കാം. ഉപയോഗിക്കാത്ത ഒരു പാത്രം എടുത്ത് അതിലേക്ക് അര പാത്രം വെള്ളം ഒഴിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്.