Thulasi Prasadam Astrology : ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും പുണ്യം ലഭിക്കുന്ന രീതിയിലാണ് നമ്മൾ കണക്കാക്കുന്നത്. അത്തരത്തിൽ ക്ഷേത്രങ്ങളിലെ പൂജാ രീതികളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തുളസിയില. എന്നിരുന്നാലും അമ്പലങ്ങളിൽ നിന്നും പ്രസാദം ലഭിക്കുമ്പോൾ അതിൽ എല്ലായെപ്പോഴും തുളസിയില ലഭിക്കണമെന്നില്ല. മാത്രമല്ല തുളസിയില ലഭിക്കുകയാണെങ്കിൽ അത് ഏതെല്ലാം രീതിയിലുള്ള ഐശ്വര്യമാണ് വീട്ടിലേക്ക് കൊണ്ടുവരിക എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം
ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കാനായി പോകുമ്പോൾ തുളസിയില ലഭിക്കുകയാണെങ്കിൽ അത് പ്രാർത്ഥന ഫലസിദ്ധി അടുത്തെത്തി എന്നതിനുള്ള ഒരു സൂചനയായി കണക്കാക്കാം. അത് ദേവീക്ഷേത്രം ആയാലും വിഷ്ണുക്ഷേത്രമായാലും ഒക്കെ ഒരേ ഫലം തന്നെയാണ് നൽകുന്നത്. പ്രത്യേകിച്ച് എന്തെങ്കിലും രീതിയിലുള്ള വലിയ കഷ്ടപ്പാടുകൾക്ക് ഒടുവിലാണ് നിങ്ങൾ ക്ഷേത്രത്തിലെ എത്തുന്നത് എങ്കിൽ, പ്രസാദത്തോടൊപ്പം തുളസിയില ലഭിക്കുകയാണെങ്കിൽ അതിൽ നിന്നും കൂടുതൽ ആശ്വാസം നേടാം.
കാരണം അത് ഭഗവാൻ കേട്ടതിനുള്ള ഒരു സൂചനയായി കണക്കാക്കാവുന്നതാണ്. പ്രത്യേകിച്ച് ശത്രു ദോഷം പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് ഈ ഒരു രീതിയിൽ തുളസിയില കിട്ടുകയാണെങ്കിൽ ദോഷമെല്ലാം അകന്നു പോകുന്നതിന്റെ സൂചനയായും അതിനെ കണക്കാക്കാവുന്നതാണ്. പ്രസാദത്തിൽ നിന്നും ലഭിക്കുന്ന തുളസിയില ഭഗവാന്റെ പാദാരവിന്ദങ്ങളിൽ പൂജിച്ച ശേഷമാണ് നിങ്ങളുടെ കൈകളിൽ എത്തിച്ചേരുന്നത് എന്ന കാര്യം ഓർത്തിരിക്കുക.
അതുപോലെ വീട്ടിൽ ഒരു തുളസിത്തറ കെട്ടി അവിടെ നിത്യവും പ്രാർത്ഥിക്കുന്നതും ഇതേ ഫലം തന്നെ ചെയ്യുന്നതിന് തുല്യമാണ്. പ്രധാന വാതിൽ തുറക്കുമ്പോൾ കാണുന്ന രീതിയിലാണ് തുളസിച്ചെടി വീട്ടിൽ നടേണ്ടത്. അപ്പോൾ മാത്രമാണ് അതിലേക്ക് നേരിട്ട് ഉള്ള കാഴ്ച ലഭിക്കുകയുള്ളൂ. ഇക്കാരണങ്ങൾ കൊണ്ടെല്ലാം തുളസി ചെടിക്ക് നമ്മുടെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ടെന്ന കാര്യം ആദ്യം മനസ്സിലാക്കുക. തുളസി ചെടിയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Video Credit : Infinite Stories