Tea Without Milk Recipe : ചായ ചില ആളുകൾക്ക് ഒരു വികാരം ആണല്ലേ? ചായയിലെ പല വെറൈറ്റികളും നമ്മൾ കണ്ടിട്ടുണ്ട്. കട്ടൻ ചായ, പാൽ ചായ, ഇഞ്ചി ചായ, നാരങ്ങ ചായ, ചോക്ലേറ്റ് ചായ അങ്ങനെയങ്ങനെ. എന്നാൽ പാലും പാൽപ്പൊടിയും ഒന്നും ചേർക്കാതെ നല്ല കടുപ്പത്തിലൊരു ചായ ആയാലോ. മാത്രമല്ല ഈ അടിപൊളി ചായയുടെ കൂടെ കഴിക്കാൻ കുട്ടികള്‍ക്കൊക്കെ ഇഷ്ടമാവുന്ന വെറും അഞ്ച് മിനിറ്റിൽ തയ്യാറാക്കാവുന്ന ഒരു കടിയുമുണ്ട്.
നമ്മുടെ എല്ലാവരുടെ വീടുകളിലും ഉള്ള കുഞ്ഞു സാധനങ്ങൾ വച്ചുണ്ടാക്കാവുന്ന ഒരു പലഹാരമാണിത്. നമ്മൾക്ക് എത്രത്തോളം പലഹാരം ആവശ്യമാണോ അതനുസരിച്ചുള്ള ഗോതമ്പ് പൊടിയെടുക്കണം. ഏകദേശം രണ്ട് കപ്പോളം പൊടിയാണ് നമ്മൾ എടുക്കുന്നത്. ശേഷം ഒരു മൂന്നോ നാലോ ടേബിൾസ്പൂണോളം പഞ്ചസാര ചേർക്കണം. കൂടാതെ കുറച്ച് തേങ്ങ കൂടെ ചേർത്ത് കൊടുക്കണം. തേങ്ങ എത്രത്തോളം ചേർക്കുന്നുവോ അത്രത്തോളം നല്ലതാണ്.
പഞ്ചസാര ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ശർക്കര ഉരുക്കി ചേർത്താലും മതിയാവും. ഇനി നല്ല തിളച്ച വെള്ളം കുറേശ്ശെയായി ഒഴിച്ച് കൊടുത്ത് നല്ല അയഞ്ഞ പരുവത്തിൽ കയ്യിൽ പൊടി ഒട്ടുന്ന രീതിയിൽ ഈ പൊടിയൊന്ന് കുഴച്ചെടുക്കണം. സ്കൂൾ കഴിഞ്ഞ് വരുന്ന നിങ്ങളുടെ കുട്ടികൾക്ക് നല്ല ഹെൽത്തി ആയൊരു കടി കൊടുക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഇത് ഉറപ്പായും ഉണ്ടാക്കി നോക്കണം.
പൊടി ചൂടറിയതിന് ശേഷം മാത്രം കുഴച്ചെടുത്താൽ മതിയാവും. നല്ലപോലെ കുഴച്ചെടുത്ത ഈ മാവ് കയ്യിലിട്ട് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കണം. പാലും പാൽപ്പൊടിയും ഇല്ലാതെ വെറും രണ്ട് മിനിറ്റിൽ തയ്യാറാക്കാവുന്ന ചായയുടെ റെസിപി അറിയാൻ വീഡിയോ കാണുക. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ. Video Credit : Malappuram Thatha Vlogs by Ayishu