Tasty Special Ragi Drink Recipe : ഒരു സ്പൂൺ റാഗി ഉണ്ടോ? എത്ര കുടിച്ചാലും മതിയാകില്ല! ദാഹവും വിശപ്പും മാറാൻ ഇതാ പുതു രുചിയിൽ ഒരു കിടിലൻ ഡ്രിങ്ക്! റാഗി പൊടി കൊണ്ട് കളറുകളോ മറ്റു മായങ്ങൾ ഒന്നും ചേർക്കാതെ നല്ലൊരു ഡ്രിങ്ക് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം വേണ്ടത് ബൗളിൽ മൂന്നു ടേബിൾ സ്പൂൺ റാഗി എടുക്കുക എന്നുള്ളതാണ്. മൂന്നു നാല് പേർക്ക് കുടിക്കാനുള്ള ഡ്രിങ്ക് ആണ്
ഉദ്ദേശിക്കുന്നതെങ്കിൽ ഒരു ടേബിൾ സ്പൂൺ റാഗിപ്പൊടി എടുത്താൽ മതിയാകും. നമ്മുടെ ആവശ്യാനുസരണം റാഗിപ്പൊടി കൂടുതലും കുറവും ചേർക്കാവുന്നതാണ്. മൂന്ന് ടേബിൾ സ്പൂൺ റാഗിപ്പൊടി അര ഗ്ലാസ് വെള്ളമൊഴിച്ച് അതിലെ പൊടി നന്നായി അലിയുന്നത് വരെ ഇളക്കിയെടുക്കുക. എന്നിട്ട് മറ്റൊരു പാനിൽ 3 ഗ്ലാസ് വെള്ളം ഒഴിച്ച് വെള്ളം ചൂടാകാൻ ആയി വെക്കുക. വെള്ളം ചൂടായി കഴിയുമ്പോൾ നമ്മൾ മാറ്റിവച്ച റാഗി കൂടെ
വെള്ളത്തിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ഒരു മീഡിയം ഫ്‌ളമിൽ രണ്ട് മിനിറ്റ് ശേഷം ഇളക്കി കൊണ്ടിരിക്കുമ്പോൾ റാഗി ഒന്ന് കുറുകി വരുന്നതായി കാണാം. ശേഷം കുറുകിയ റാഗി തണുപ്പിക്കാനായി മാറ്റിവെക്കുക. ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് രണ്ടു സ്പൂൺ റാഗി ചേർത്ത് വേവിച്ച ഒരു ക്യാരറ്റ് അരിഞ്ഞു ഇടുക. കൂടാതെ കാൽക്കപ്പ് പാലും ആവശ്യത്തിന് പഞ്ചസാരയും ഫ്ലേവർ ആയി
കുറച്ച് ഏലയ്ക്കാ പൊടിയും ചേർത്ത് ചെറുതായി ഒന്ന് അരച്ചെടുക്കുക. ശേഷം ആവശ്യത്തിന് പാലും കൂടി ഒഴിച്ച് നന്നായി ഒന്ന് കലക്കി എടുക്കുക. വളരെ ഹെൽത്തി ആയിട്ടുള്ള റാഗി പൊടി കൊണ്ടുള്ള ഡ്രിങ്ക് തയ്യാർ. വളരെ എളുപ്പം തയ്യാറാക്കാവുന്നതുമായ ഒരു ഡ്രിങ്ക് ആണിത്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. Tasty Special Ragi Drink Recipe Credits : Mums Daily