Tasty Ozhichada Recipe : വളരെ രുചികരമായ പലതരം പലഹാരങ്ങൾ ഉണ്ട് എന്നാൽ, എന്നാൽ പഴയ കാലത്തെ നാടൻ വിഭവങ്ങളോട് എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് അങ്ങനെ രുചികരമായ ഒരു നാടൻ വിഭവമാണ് ഇനി തയ്യാറാക്കുന്നത്, ഈ പലഹാരത്തിന്റെ പേരാണ് ഒഴിച്ചട എന്ന് പറഞ്ഞാൽ മാവ് കോരി ഒഴിച്ച് ഉണ്ടാക്കിയെടുക്കുന്ന അടയാണ് തയ്യാറാക്കാൻ വളരെ എളുപ്പവും ടേസ്റ്റിയുമാണ്.
ഹെൽത്തി ആയിട്ടുള്ള ഈ അട തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇതിന് ആയിട്ട് ആകെ വേണ്ടത് അരിപ്പൊടിയാണ്. ഇടിയപ്പത്തിന് എടുക്കുന്ന പൊടിയാണ് ഏറ്റവും നല്ലത്, ഇടിയപ്പത്തിന്റെ പൊടി കിട്ടിയില്ലെങ്കിൽ അരി അരച്ചും തയ്യാറാക്കാം.. അരി കുതിരാൻ ഇട്ട് കുറച്ച് സമയം കഴിഞ്ഞ് നന്നായിട്ട് ഒന്ന് അരച്ചെടുക്കുക, അരച്ച മാവ് വളരെ സോഫ്റ്റ് ആയിട്ട് വേണം കിട്ടേണ്ടത്.
ഇത് തയ്യാറാക്കാൻ ആയിട്ട് ഇനി അടുത്തതായി വേണ്ടത് ശർക്കരയും ഏലക്കയും തേങ്ങയുമാണ് നാളികേരം നന്നായിട്ട് ചിരകിയെടുക്കുക, അതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ശർക്കര നന്നായിട്ട് കുറച്ചു വെള്ളം ഒഴിച്ച് ഒരുക്കിയതിനുശേഷം അതിലേക്ക് തേങ്ങ ചേർത്തുകൊടുക്കാം തേങ്ങയും ചേർത്ത് കഴിഞ്ഞിട്ട് അതിലേക്ക് ഏലക്ക ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് കട്ടിയിലാക്കി എടുക്കാം.
അതിനുശേഷം ഒരു വാഴയിലയിലേക്ക് മാവ് കോരി ഒഴിച്ചതിനു ശേഷം അതിന്റെ ഉള്ളിലേക്ക് ഈയൊരു മിക്സ് വെച്ച് കൊടുത്ത് അതിനെ ഒന്ന് വേഗം മടക്കി ആവിയിൽ വച്ച് വേവിച്ചെടുക്കാം ആവിയിൽ തന്നെ വാഴയില വച്ച് ഒരു സെക്കൻഡ് കഴിഞ്ഞതിനുശേഷം ഒഴിച്ച് കൊടുത്താലും മാവ് ഒഴുകിപ്പോകാതെ ഇരിക്കും.. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… Video credits : Kerala Samayal in Tamil