Tasty Date Milk Recipe : ഈന്തപ്പഴം കൊണ്ട് ഒരിക്കൽ എങ്കിലും ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഈന്തപ്പഴവും പാലും കൊണ്ടുള്ള ഈ രഹസ്യം ആർക്കും അറിയില്ല. ഈന്തപ്പഴം വീട്ടിൽ ഉണ്ടായിhttps://quickrecipe.in/fried-pathiri-recipe-kerala-style/ട്ടും ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നീലല്ലോ! ഈന്തപ്പഴം ഉപയോഗിച്ചു കൊണ്ട് വളരെ എളുപ്പത്തിൽ ആരോഗ്യപരമായി തയ്യാറാക്കാൻ കഴിയുന്ന ഒരു റെസിപ്പിയെപ്പറ്റി ആണ് ഇന്ന് പരിചയപ്പെടുന്നത്. വിരലിലെണ്ണാവുന്ന സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ട്
എങ്ങനെ ഒരു റെസിപ്പി തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഈന്തപ്പഴം ചെറിയ പീസുകൾ ആക്കി കുരു കളഞ്ഞ് മുറിച്ചെടുക്കുക. അതിനുശേഷം ഇത് ഒരു പാത്രത്തിലേക്ക് ഇട്ട് അൽപം ചൂടുവെള്ളം ഇതിലേക്ക് ഒഴിച്ച് ഒരു അഞ്ചുമിനിറ്റ് കുതിരാൻ ആയി വെക്കാം. മിക്സിയുടെ ജാറിൽ ഇട്ട് അടിക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ അരഞ്ഞു കിട്ടുന്നതിനു വേണ്ടിയാണ് വെള്ളമൊഴിച്ച് കുതിരാൻ വയ്ക്കുന്നത്.
അതിനുശേഷം മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ചിരിക്കുന്ന ഈന്തപ്പഴവും ഒരു പഴവും കൂടി ഇട്ട് കൊടുക്കാവുന്നതാണ്. ചെറുപഴം ആണ് എടുക്കുന്നതെങ്കിൽ രണ്ടെണ്ണവും വലിയ പഴമാണ് എങ്കിൽ ഒരെണ്ണവും എടുത്താൽ മതിയാകും. പഴം തൊലി കളഞ്ഞ് ഈന്തപ്പഴത്തിനു ഒപ്പം ഇട്ട് നന്നായി പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക. അതിനുശേഷം ഒരു പാനിലേക്ക് ഒരു കപ്പ് കോൺഫ്ലവർ ഇട്ടു കൊടുത്ത ശേഷം
അല്പം പാൽ കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കാം. അതിലേക്ക് അരച്ച് വെച്ചിരിക്കുന്ന ഈന്തപ്പഴം ചേർത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ഇളക്കി ബാക്കി ഒരു കപ്പ് പാൽ കൂടി ഇതിലേക്ക് ചേർത്തു കൊടുക്കാം. മീഡിയം ഫ്ലെയ്മിൽ ഗ്യാസ് ചൂടാക്കി കുറുകി വരുന്ന രീതിയിൽ ഇതൊന്ന് ഇളക്കി എടുക്കാം. ബാക്കി വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video credit : Amma Secret Recipes