Tasty Chia Seeds Pudding Recipe : ഭക്ഷണ ശീലങ്ങളിൽ വന്ന മാറ്റങ്ങൾ കാരണം ഇന്ന് മിക്ക ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് പൊണ്ണത്തടി. പ്രായഭേദമന്യേ മിക്ക ആളുകളിലും ഈ ഒരു പ്രശ്നം കണ്ടു വരാറുണ്ട്. അത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് തടി പെട്ടെന്ന് കുറയ്ക്കാനായി ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒരു ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ചിയാ സീഡ് ഒന്നര ടീസ്പൂൺ, ബദാം 10 മുതൽ 15 എണ്ണം വരെ, രണ്ട് ഈന്തപ്പഴം, വെള്ളം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കുതിരാനായി വെച്ച ബദാമിന്റെ തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കുക. അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അത്യാവശ്യം വെള്ളമുള്ള രീതിയിലാണ് ബദാം അരച്ചെടുക്കേണ്ടത്. അതേ കൂട്ടിലേക്ക് കുരു കളഞ്ഞ 2 ഈന്തപ്പഴം കൂടി ഇട്ടു കൊടുക്കണം.
മധുരത്തിനായി വേറെ പഞ്ചസാര ഈ ഒരു ഡ്രിങ്കിൽ ചേർത്ത് കൊടുക്കേണ്ട ആവശ്യം വരുന്നില്ല. ഈന്തപ്പഴവും, ബദാമും നല്ലതുപോലെ അരച്ചെടുത്ത ശേഷം ഒരു ഗ്ലാസ്സിലേക്ക് ഒഴിക്കാം. അതിലേക്ക് ഒന്നര ടീസ്പൂൺ അളവിൽ ചിയാ സീഡ് കൂടി ചേർത്തു കൊടുക്കുക. ഇത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി അടച്ചു വയ്ക്കുക. അതിനുശേഷം കുടിക്കാവുന്നതാണ്. ഈയൊരു പുഡ്ഡിംഗ് കഴിക്കുന്നത് വഴി പലരീതിയിലുള്ള ഗുണങ്ങളും ലഭിക്കുന്നു. ചിയാ സീഡിൽ വിറ്റാമിൻ സി, ആന്റി ഓക്സിഡന്റ്സ് പോലുള്ളവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, ബ്ലഡ് ഷുഗർ കുറയ്ക്കാൻ, മുടിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ
എന്നിവയെല്ലാം ഇല്ലാതാക്കാനായി ഇത് കഴിക്കുന്നത് വഴി സാധിക്കുന്നതാണ്. എല്ലാദിവസവും ഈയൊരു ഡ്രിങ്ക് ഒരു തവണ ഉണ്ടാക്കി കഴിക്കാവുന്നതാണ്. എന്നാൽ ഒരു കാരണവശാലും അളവ് കൂട്ടി ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അത് ചിലപ്പോൾ വയറു സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതുപോലെ തുടക്കത്തിൽ കുറച്ച് അളവിൽ മാത്രം ഉപയോഗിച്ച് പിന്നീട് കൂട്ടി ഉപയോഗിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : BeQuick Recipes