വെറും രണ്ട് ചേരുവ മതി! അരിപ്പൊടി കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ; കറിപോലും വേണ്ട! 5 മിനിറ്റിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി!! | Tasty Breakfast Recipe
Tasty Breakfast Recipe : അരക്കപ്പ് അരിപ്പൊടി കൊണ്ട് വളരെ എളുപ്പത്തിലും രുചികരമായും തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി പലഹാരത്തിന്റെ റെസിപിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ബ്രേക്ക്ഫാസ്റ്റിന് കറിയൊന്നും കൂടാതെ കഴിക്കാവുന്ന കഴിക്കാൻ ഒരു പ്രത്യേക രുചിയുള്ള നല്ലൊരു വിഭാവമാണിത്. വെറും രണ്ട് ചേരുവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പലഹാരം ഉണ്ടാക്കാം.
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- മുളക്പൊടി – ആവശ്യത്തിന്
- അരിപ്പൊടി – 1 കപ്പ്
- ഉരുളൻ കിഴങ്ങ് – 2 എണ്ണം
ആദ്യമായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് നന്നായൊന്ന് ചൂടാക്കി എടുക്കണം. ചൂടായ വെള്ളത്തിലേക്ക് ഉപ്പ് ചേർത്ത് വെള്ളം നന്നായി തിളപ്പിച്ചെടുക്കണം. വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും എരുവിന് ആവശ്യത്തിന് മുളകുപൊടിയും ഒരു കപ്പ് വറുത്ത അരിപ്പൊടി കൂടെ ചേർത്ത് നല്ലപോലെ വാട്ടിയെടുക്കണം. ശേഷം ഇത് മറ്റൊരു ബൗളിലേക്ക് മാറ്റി ഇതിലേക്ക് 2 ഉരുളൻ കിഴങ്ങ് നല്ലപോലെ വേവിച്ച് ഒട്ടും കട്ടകളില്ലാതെ നല്ല പേസ്റ്റ് രൂപത്തിൽ ഉടച്ചെടുത്തത് ചേർത്ത് കൊടുക്കണം.
ശേഷം ഇതെല്ലാം കൂടെ നല്ലപോലെ കുഴച്ചെടുത്ത് നല്ല സോഫ്റ്റ് ആക്കിയെടുക്കണം. ശേഷം ഇത് ചെറിയ ബോളുകൾ ആക്കി ഉരുട്ടിയെടുക്കണം. ഇതിനെ ചപ്പാത്തി പ്രസ്സിൽ വച്ച് ഒന്ന് പരത്തിയെടുക്കണം. ഇത് കുറച്ച് കട്ടിയോടെയാണ് പരത്തിയെടുക്കേണ്ടത്. ഒരു ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണയൊഴിച്ച് നന്നായി ചൂടായി വരുമ്പോൾ ഇവ ഓരോന്നായി ഇട്ടുകൊടുത്ത് പൊരിച്ചെടുക്കാം. ഒരു ചട്ടകം വെച്ച് നന്നായെന്ന് പ്രസ്സ് ചെയ്തു കൊടുക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ ഇത് പൊങ്ങിക്കിട്ടും. ശേഷം ഇത് മറിച്ചിട്ട് വേവിച്ചെടുക്കണം. നല്ല ക്രിസ്പിയും ടേസ്റ്റിയുമായ പലഹാരം റെഡി. Video Credit : She book