Tasty Banana Snack Recipe : എല്ലാദിവസവും ചായയോടൊപ്പം എന്ത് പലഹാരം ഉണ്ടാക്കണമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും. സ്ഥിരമായി ഒരേ രുചി കഴിച്ച് മടുക്കുമ്പോൾ ബേക്കറികളിൽ നിന്നും പലഹാരം വാങ്ങുന്ന പതിവായിരിക്കും വീടുകളിൽ ഉണ്ടാവുക. എന്നാൽ പച്ചക്കായ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പച്ചക്കായ തോലോട് കൂടി കഷ്ണമാക്കിയത് മൂന്നെണ്ണം, മുളകുപൊടി, മല്ലിപ്പൊടി, ജീരകം, കറിവേപ്പില ചെറുതായി അരിഞ്ഞത്, ഉപ്പ്, ഗോതമ്പ് പൊടി ഇത്രയുമാണ്. ആദ്യം തന്നെ തോലോടുകൂടി മുറിച്ചെടുത്ത് പച്ചക്കായ ഇഡലി തട്ടിൽ ആവി കയറ്റി എടുക്കുക.അതിനു ശേഷം തോലെടുത്ത് മാറ്റി കായ ചീകി വയ്ക്കാവുന്നതാണ്. ഒരു ബൗളിലേക്ക് ഒരു കപ്പ് അളവിൽ ഗോതമ്പുപൊടി ഇട്ടു കൊടുക്കുക.
അതിലേക്ക് എടുത്തു വച്ച മറ്റു പൊടികളും, ജീരകവും, കറിവേപ്പിലയും,ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഗ്രേറ്റ് ചെയ്ത് വെച്ച കായ കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് മാവിന്റെ രൂപത്തിൽ കുഴച്ചെടുക്കുക. ഏകദേശം ചപ്പാത്തി മാവിന്റെ പരുവത്തിലാണ് മാവ് വേണ്ടത്. മാവ് വട്ടത്തിൽ പരത്തി എടുക്കുക. ഒരു ഗ്ലാസ് ഉപയോഗിച്ച് മാവ് ചെറിയ വട്ടങ്ങളായി മുറിച്ചെടുക്കുക. അടി കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചൂടാക്കാനായി വയ്ക്കുക.
എണ്ണ നന്നായി ചൂടായി വരുമ്പോൾ പരത്തി വെച്ച മാവ് അതിലേക്ക് ഇട്ട് നല്ലതുപോലെ ക്രിസ്പാക്കി വറുത്തെടുക്കുക. ഇപ്പോൾ നല്ല രുചികരമായ സ്നാക്ക് റെഡിയായി കഴിഞ്ഞു. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സ്നാക്ക് ആയിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. മാത്രമല്ല രുചിയുടെ കാര്യത്തിലും ഈ ഒരു സ്നാക്ക് ഒട്ടും പിറകിൽ ആയിരിക്കില്ല.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Ash easy kitchen