Surya Grahanam Astrology : സൂര്യ ഗ്രഹണ ദിവസവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ പണ്ടു കാലം തൊട്ട് തന്നെ നമ്മുടെ നാട്ടിൽ നില നിൽക്കുന്നുണ്ട്.അത് അനുസരിച്ച് ചില നാളുകാർ ഈ ഒരു ദിവസം രാത്രി സമയത്ത് വീടിന്റെ പുറത്തിറങ്ങാൻ പാടുള്ളതല്ല എന്ന് പറയപ്പെടുന്നു. ഈ വർഷത്തെ സൂര്യഗ്രഹണ ദിവസമായ നാളെ വീടിന് പുറത്ത് ഇറങ്ങാൻ പാടില്ലാത്ത നാളുകാർ ഏതെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
ജ്യോതിഷ പ്രകാരം സൂര്യഗ്രഹണ ദിവസം വളരെയധികം പ്രാധാന്യമുള്ള ഒരു ദിവസമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ ഒരു സമയത്ത് വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. ശനിയാഴ്ച്ച ദിവസം രാത്രി 8:34 മുതൽ ഞായറാഴ്ച്ച പുലർച്ചെ 2:25 വരെയുള്ള സമയമാണ് സൂര്യ ഗ്രഹണ സമയമായി കണക്കാക്കപ്പെടുന്നത്. ഇതിൽ തന്നെ പതിനൊന്നര മണി എന്ന സമയം ഗ്രഹണം ഉച്ചസ്ഥായിയിൽ നിൽക്കുന്നതായി കണക്കാക്കാം. ഈയൊരു സമയത്ത് പ്രത്യേകിച്ച് രാത്രിയിൽ യാത്രകൾ പരമാവധി ഒഴിവാക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.
അതല്ല ഈ ഒരു സമയത്ത് യാത്ര ചെയ്യേണ്ടത് വളരെയധികം അത്യാവശ്യമാണെങ്കിൽ അടുത്തുള്ള ശിവക്ഷേത്രത്തിൽനിന്നും പൂജിച്ചു കൊണ്ടുവന്ന പ്രസാദം ഇട്ട ശേഷം പുറത്തിറങ്ങാനായി പ്രത്യേകം ശ്രദ്ധിക്കുക. ദീർഘദൂര യാത്രകൾ ചെയ്യേണ്ടവർ ശിവക്ഷേത്രത്തിൽ പോയി വഴിപാടുകൾ നടത്തിയ ശേഷം മാത്രം യാത്ര തുടങ്ങുന്നതാണ് നല്ലത്. പ്രത്യേകിച്ച് തിരുവാതിര നക്ഷത്രത്തിൽ ജനിച്ച ആളുകൾ ഈ ഒരു സമയം വളരെയധികം കരുതലോട് കൂടി കാണേണ്ടതുണ്ട്.
ഏതൊരു കാര്യം ചെയ്യുന്നതിന് മുൻപായും ശിവക്ഷേത്രത്തിൽ നിന്നും കൊണ്ടുവന്ന ഭസ്മം തൊട്ടശേഷം അത് ചെയ്യാനായി ശ്രദ്ധിക്കുക. അതുപോലെ ചിത്തിര നക്ഷത്രത്തിൽ ജനിച്ചവർക്കും ഈയൊരു സമയം ശുഭകരമല്ല. രോഗപ്രതിരോധശേഷി വളരെയധികം കുറഞ്ഞിരിക്കുന്ന ഒരു സമയമായി ഇതിനെ കണക്കാക്കാം. സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാനും, ഈയൊരു സമയത്ത് അതീവ ശ്രദ്ധ നൽകേണ്ട നാളുകളെ പറ്റി അറിയുന്നതിനും വീഡിയോ കാണാവുന്നതാണ്.