മാംഗോസ് സ്ക്വഷ് മാംഗോ ഇങ്ങനെ ഉണ്ടാക്കി സൂക്ഷിച്ചാൽ നോമ്പ് തീരുന്നത് വരെ നമുക്ക് സ്ക്വാഷ് ഉണ്ടാക്കാം. വളരെ അധികം ഹെൽത്തി ആയ ഡ്രിങ്ക്.മാങ്ങയിൽ കാണപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റ് വിറ്റാമിൻ സി രോഗപ്രതിരോധ പ്രവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് പുറമേ, വിറ്റാമിൻ സി ആരോഗ്യകരമായ വൈജ്ഞാനിക, നാഡീസംബന്ധമായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും മുറിവ് ഉണക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
കുറച്ചു പഴുത്ത മാങ്ങ തൊലി കളഞ്ഞ് അരിഞ്ഞെടുക്കാം. ഒരു പച്ചമാങ്ങ കൂടെ അരിഞ്ഞെടുക്കുക. മിക്സിയുടെ ജാർ എടുത്ത് പഴുത്ത മാങ്ങ ജാറിൽ ഇട്ട് കുറച്ച് ഏലക്ക കൂടി ചേർത്ത് അരച്ചെടുക്കുക. ഇനി പച്ചമാങ്ങ രണ്ടാമതായി അരച്ചെടുക്കാം.അരച്ചെടുത്ത മാങ്ങ ഒരു അരിപ്പ വെച്ച് ജ്യൂസ് മാത്രമായിട്ട് അരിച്ചു എടുക്കുക. അരിച്ചെടുത്ത മാങ്ങ ഒരു പാനിൽ നന്നായിട്ട് തിളപ്പിച്ച് എടുക്കുക.

ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർക്കാം.കുറുകി വരുമ്പോൾ ഒരു നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക. ഇത് തണുത്ത ശേഷം നമുക്കൊരു ജാറിലേക്ക് മാറ്റി സൂക്ഷിച്ച് ആവശ്യത്തിനെടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ അളവും കാര്യങ്ങളും എല്ലാം ഞാൻ വീഡിയോയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് എല്ലാവരും എന്റെ വീഡിയോ കണ്ട് സബ്സ്ക്രൈബ് ലൈക്കും ഷെയർ ചെയ്യണം.