ചിക്കൻ ഇതുപോലെ ഉണ്ടാക്കിയാൽ പാത്രം കാലിയാകുന്ന വഴി അറിയില്ല; സൂപ്പർ ടേസ്റ്റിൽ കിടിലൻ ചിക്കൻ ചുക്ക റെസിപ്പി.!! Spicy Chicken Chukka Recipe

Spicy Chicken Chukka Recipe : ചോറ്, ചപ്പാത്തി, ഗീ റൈസ് എന്നിങ്ങനെ ഏതിനോടൊപ്പം വേണമെങ്കിലും എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു കറിയായിരിക്കും ചിക്കൻ കറി.പലസ്ഥലങ്ങളിലും പല രീതികളിൽ ആയിരിക്കും ചിക്കൻ കറി ഉണ്ടാക്കുന്നത്.ഏതു രീതിയിൽ ഉണ്ടാക്കിയാലും ചിക്കൻ കറി പെട്ടെന്ന് കാലിയാകും എന്നതാണ് മറ്റൊരു സത്യം.സ്ഥിരമായി ഉണ്ടാക്കുന്ന രീതികളിൽ നിന്നും ഒന്ന് മാറി നല്ല രുചികരമായ രീതിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കാൽ ടീസ്പൂൺ അളവിൽ ഗരം മസാല, രണ്ട് ടീസ്പൂൺ തൈര്, ഉപ്പ്, നാരങ്ങയുടെ നീര് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം കഴുകി വൃത്തിയാക്കി വെച്ച ചിക്കൻ ഈയൊരു മസാലക്കൂട്ട്ലേക്ക് ഇട്ട് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇത് റസ്റ്റ് ചെയ്യാനായി 30 മിനിറ്റ് നേരം മാറ്റിവയ്ക്കണം. ഈയൊരു സമയം കൊണ്ട് ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. കനം കുറച്ച് അരിഞ്ഞെടുത്ത ഒരു പിടി സവാള അതിലിട്ട് വറുത്തെടുക്കുക.

ശേഷം മറ്റൊരു പാനിൽ സവാള വറുത്തെടുക്കാൻ ഉപയോഗിച്ച എണ്ണയിൽ നിന്നും കുറച്ചെടുത്ത് ഒഴിക്കുക. അതിലേക്ക് കുറച്ച് സവാള,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ നല്ലതുപോലെ വഴറ്റുക. ശേഷം രണ്ട് ടീസ്പൂൺ അളവിൽ കാശ്മീരി ചില്ലി പൗഡർ, ഒരു ടീസ്പൂൺ അളവിൽ മല്ലിപ്പൊടി, കാൽ ടീസ്പൂൺ അളവിൽ ഗരം മസാല, നല്ല ജീരകം പൊടിച്ചത്, കുരുമുളകുപൊടി എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. പൊടികളുടെ പച്ചമണമെല്ലാം പോയി കഴിയുമ്പോൾ അതിലേക്ക് ഒരു തക്കാളി കൂടി ചെറുതായി അരിഞ്ഞു ചേർക്കാം. ശേഷം മാരിനേറ്റ് ചെയ്തു വെച്ച ചിക്കൻ അതിലേക്ക് ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യണം

എല്ലാ ചേരുവകളും ചിക്കനിലേക്ക് നല്ല രീതിയിൽ ഇറങ്ങി പിടിച്ചു കഴിയുമ്പോൾ വറുത്തുവെച്ച സവാള കൂടി അതിലേക്ക് ചേർത്തു കൊടുക്കാം. ഈയൊരു സമയത്ത് എരുവിന് ആവശ്യമായ കുരുമുളകുപൊടി, ഉപ്പ് എന്നിവ ആവശ്യാനുസരണം ചേർത്ത് കൊടുക്കാവുന്നതാണ്. കറി കുറച്ചുനേരം കൂടി അടച്ചുവെച്ച് വേവിച്ചശേഷം ചൂടോടുകൂടി തന്നെ സെർവ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Fathimas Curry World

Spicy Chicken Chukka Recipe