ഒരു വ്യത്യസ്തമായ രുചിയിൽ മീൻ ഇങ്ങനെ ഫ്രൈ ചെയ്തു നോക്കു ഇതുവരെ കഴിക്കാത്തവർ പോലും കഴിച്ചുപോകും. Special masala fried fish
Special masala fried fish
ഇതുപോലെ മസാലകൂട്ട് തയാറാക്കിയാൽ രുചി ഇരട്ടിയാകും.ആദ്യമായി മീൻ കഴുകി വൃത്തിയാക്കുക 250 അയൽക്കൂറ(അയല )മീനാണ് ഞാനിവിടെ എടുത്തിരിക്കുന്നത്. ഇതിലേക്ക് മുക്കാൽ ടേബിൾ സ്പൂൺ മുളകുപൊടി,അര ടേബിൾ സ്പൂൺ മല്ലിപ്പൊടി, കാൽ റ്റിസ്പൂൺ മഞ്ഞൾ പൊടി, 2 സ്പൂൺ ചില്ലി ഫ്ലാക്സ്- ഉണക്ക മുളക് പൊടിച്ചത്, ഒരു ടീസ്പൂൺ വിനാഗിരി ഒരു ടീസ്പൂൺ നാരങ്ങാനീര് കൂടി ചേർക്കുക.

ഇത് രണ്ടും ഇല്ലെങ്കിൽ ഇതിലേതെങ്കിലും ഒന്ന് ചേർത്താലും മതിയാകും. ഇത് രണ്ടും ചേർക്കുമ്പോൾ രുചി കൂടുതലാകുന്നു. രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചേർക്കുക പിന്നെ ആവശ്യത്തിന് ഉപ്പും കൂടെ ചേർക്കുക കുറച്ചു വെള്ളം ഒഴിച്ചതിനു ശേഷം ഈ മസാല നന്നായിട്ട് കുഴച്ച് ഈ മസാല മീനിലേക്ക് പുരട്ടി എടുക്കുക. മീനിന്റെ രണ്ടു വശങ്ങളിലും മസാല നന്നായിട്ട് പുരട്ടി എടുക്കുക.
ഒരു 15 മിനിറ്റ് വരെ ഈ മീൻ നന്നായി അടച്ചു വയ്ക്കുക. അരമണിക്കൂർ വയ്ക്കുകയാണെങ്കിൽ കുറച്ചു കൂടുതൽ ടേസ്റ്റ് ഉണ്ടാകും. നാല് സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം മൂന്നോ നാലോ അല്ലി വെളുത്തുള്ളി ചേർക്കുക വെളുത്തുള്ളി ഒന്നു മൂത്തു വരുമ്പോൾ അര സ്പൂൺ പെരുംജീരകം അല്ലെങ്കിൽ വലിയ ജീരകം ചേർക്കുക കൂടെത്തന്നെ രണ്ടോ മൂന്നോ തണ്ട് കറിവേപ്പില കൂടി ഇതിലേക്ക് ഇട്ടുകൊടുക്കുക ഇതിനു മീതെയായി നമ്മൾ കുഴച്ചു വച്ചിരിക്കുന്ന മസാല ചേർത്ത് മീൻ ഇതിന്റെ മീതെ വെച്ചു കൊടുക്കുക . മീഡിയം ഫ്ലൈമിൽ ഇട്ട് വേണം ഇത് ഫ്രൈ ചെയ്യാൻ. ഒരു അഞ്ചുമിനിറ്റിനു ശേഷം ഈ മീൻ വീണ്ടും മറിച്ചിടുക. നന്നായിട്ട് ഫ്രൈ ആയ ശേഷം കറിവേപ്പിലയുടെയും മസാലയുടെയും നല്ലൊരു മണം ഇപ്പോൾ കിട്ടുന്നതാണ്. ഈ മീൻ ഫ്രൈ ഒരു പാത്രത്തിലേക്ക് മാറ്റിയെടുക്കുക. ഇങ്ങനെ ഉണ്ടാക്കി നോക്കിയാൽ പിന്നെ എപ്പോഴും ഇങ്ങനെ തന്നെയാവും നമ്മൾ ഉണ്ടാക്കുന്നത്.അത്രയ്ക്ക് നല്ല ഒരു രുചിയാണ് ഈ ഫിഷ് ഫ്രൈ.