അമ്പോ അടിപൊളി തന്നെ.!! ഇത്രകാലം കപ്പ വാങ്ങിയിട്ടും ഇത് അറിയാതെ പോയല്ലോ.!? കപ്പ മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ.!! | Special kappa Recipe

Special kappa Recipe : സാധാരണയായി വീട്ടിൽ കപ്പയുണ്ടെങ്കിൽ അത് പുഴുങ്ങുകയോ അല്ലെങ്കിൽ ചെറിയ കഷണങ്ങളാക്കി തോരൻ ഉണ്ടാക്കുകയോ ചെയ്യുന്നതായിരിക്കും മിക്ക വീടുകളിലെയും ശീലം. എന്നാൽ അധികമാരും ചിന്തിക്കാത്ത കപ്പ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ റൊട്ടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു കപ്പ റൊട്ടി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു വലിയ കഷണം കപ്പ തൊലികളഞ്ഞ് നല്ലതുപോലെ കഴുക.

ഒരു ഗ്രേറ്റർ ഉപയോഗിച്ച് ചീകി എടുക്കണം. അതിനുശേഷം കപ്പയിലെ വെള്ളം മുഴുവൻ കൈ ഉപയോഗിച്ച് പിഴിഞ്ഞ് കളയാവുന്നതാണ്. ഇപ്പോൾ ചെറിയ ഉരുളകളായി കപ്പ ചീകിയത് മാറിയിട്ടുണ്ടാകും. അതെല്ലാം വീണ്ടും ഒന്ന് തട്ടിയിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് ചെറിയ തരികളായി പൊടിച്ചടുക്കണം. ശേഷം പൊടിച്ചു വെച്ച കപ്പ പൊടിയിലേക്ക് ഒരു കപ്പ് വറുത്ത അരിപ്പൊടി, അരക്കപ്പ് തേങ്ങ ചിരകിയത്, ഇഞ്ചി ചെറുതായി അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത്, ഉള്ളി ചെറിയ കഷണങ്ങളായി അരിഞ്ഞത്,

ഉപ്പ് ആവശ്യത്തിന്, മല്ലിയില, കറിവേപ്പിലയില ചെറുതായി അരിഞ്ഞത് എന്നിവ കൂടി ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ ഇളക്കി കൊടുക്കുക. ശേഷം ഇത് കുറച്ച് അയഞ്ഞ് ഇരിക്കാനായി അല്പം വെള്ളം കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. ശേഷം ഒരു വാഴയില എടുത്ത് അതിൽ അല്പം എണ്ണ തടവി കൊടുത്ത ശേഷം ഓരോ ഉരുളകളായി എടുത്ത് പരത്തി എടുക്കണം. ദോശ ചുടുന്ന തവ അടുപ്പത്ത് വെച്ച് ചൂടായി

വരുമ്പോൾ നേരത്തെ പരത്തിവെച്ച മാവ് അതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. രണ്ടുവശവും നന്നായി വെന്ത് വന്നു കഴിഞ്ഞാൽ റൊട്ടി അടുപ്പത്ത് നിന്നും മാറ്റാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ കപ്പ റൊട്ടി തയ്യാറായിക്കഴിഞ്ഞു. ബ്രേക്ക്ഫാസ്റ്റിനും ഡിന്നറിനുമെല്ലാം സെർവ് ചെയ്യാവുന്ന ഒരു രുചികരമായ റൊട്ടി തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Pachila Hacks