ഈ മീൻ അച്ചാർ മാത്രം മതി ഒരു പറ ചോറ് ഉണ്ണാൻ special fish pickle

മീൻ അച്ചാർ ഉണ്ടാക്കാൻ ആയിട്ട് ചൂരമീനാണ് എടുത്തിരിക്കുന്നത് ചൂര മീൻ വാങ്ങി തൊലി കളഞ്ഞിട്ടുണ്ട് എന്നിട്ട് മീഡിയംസൈസിൽ അരിഞ്ഞെടുത്തിട്ടുണ്ട് അതിനുശേഷം ഇതിൽ കുറച്ച് പൊടികളൊക്കെ ഇട്ട് കുഴച്ച് മാറ്റിവയ്ക്കണം ഇതിൻറെ മസാലയ്ക്ക് വേണ്ടിയിട്ട് മുളകുപൊടി

മഞ്ഞൾപൊടി പിന്നെ ആവശ്യത്തിന് ഉപ്പും കൂടെ ഇട്ടു കൊടുക്കാം ഈ പൊടികളെല്ലാം കൂടെ മിക്സ് ചെയ്യുക ഇതെല്ലാം മീനിൽ ചേർത്തിട്ട് ചെറുതായി ഇളക്കി യോജിപ്പിക്കാം മീനിൽ മസാല പിടിക്കണം എന്നാൽ മീൻ പൊടിഞ്ഞു പോകാനും പാടില്ല അങ്ങനെ വേണം മിക്സ്

ചെയ്യാൻ അതിനുശേഷം മസാല മീനിൽ പിടിക്കാനായി കുറച്ചുനേരം മാറ്റിവെക്കുക  അതിനുശേഷം ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞെടുക്കുക പിന്നെ മുളകുപൊടിയും വാളൻ പുളിയും കായവും ഉലുവയുടെ പൊടിയും വിനഗറും

എടുത്തിട്ടുണ്ട് അതിനുശേഷം ഒരു പാത്രത്തിൽ നല്ലെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ മീനിന്റെ കഷണങ്ങൾ ഇട്ടുകൊടുക്കാം എന്നിട്ട് മീഡിയം ഫ്ലെയിമിൽ ഫ്രൈ ചെയ്യുക രണ്ട് സൈഡും മാറിമാറി ഫ്രൈ ചെയ്യുകനന്നായി മൊരിഞ്ഞു കട്ടിയാകുന്ന സമയത്ത് കോരി മാറ്റാംമീൻ പ്രൈസ് ചെയ്ത അതേ എണ്ണയിൽ തന്നെ അച്ചാർ ഉണ്ടാക്കാം അതിനായി ആദ്യം കടുക് ഇടാം പിന്നെ കറിവേപ്പില അതിലേക്ക് അരിഞ്ഞുവച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് കൊടുക്കാം ഇത് നന്നായി ബ്രൗൺ കളർ ആകുന്നവരെ വഴറ്റിയെടുക്കണം അതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയുംഉലുവ പൊടിയും കായവും ചേർത്തു കൊടുക്കുക അതിനുശേഷം പുളിയുടെ വെള്ളം ചേർക്കുക കുറച്ച് ഉപ്പ് ചേർത്ത് കൊടുക്കുക മീൻ കഷണങ്ങൾ ചേർത്ത് അഞ്ചു മിനിറ്റ് മീഡിയം ഫ്ലൈമിൽ കുക്ക് ചെയ്യുക  എല്ലാവരും വീഡിയോ കൂടി കണ്ടു ചാനൽ സബ്സ്ക്രൈബും, ലൈക്കും ഷെയറും ചെയ്യാൻ മറക്കല്ലേ