പച്ചതേങ്ങ അരച്ച നാടൻ മീൻ കറി; മീൻകറി ഒരിക്കലെങ്കിലും ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ | Special Coconut Fish Curry Recipe

Special Coconut Fish Curry Recipe : മീൻകറി ചേർത്ത് ഊണ് കഴിക്കാൻ ആയിരിക്കും മലയാളികൾ ഏറെ താൽപര്യപ്പെടുന്നത്. മുളകിട്ട മീൻകറിയും തേങ്ങ അരച്ചു ചേർത്ത മീൻകറിയുമെല്ലാം ഒട്ടുമിക്ക മലയാളികളുടെയും അടുക്കളകളിലെ പ്രധാനപ്പെട്ട വിഭവങ്ങളാണ്. എന്നാൽ ഹോട്ടലുകളിൽ നിന്നും കിട്ടുന്ന നല്ല ഓറഞ്ച് കളർ മീൻകറി ഉണ്ടാക്കി നോക്കിയാലോ.. ഈ ഒരു ഓറഞ്ച് കളർ മീൻ കറി രുചിയുടെ കാര്യത്തിൽ ഒരു രക്ഷയും ഇല്ല. റെസിപ്പി പരിചയപ്പെട്ടാലോ..

മീൻതക്കാളിമഞ്ഞൾപ്പൊടിമല്ലിപ്പൊടിമുളക്പൊടിതേങ്ങാ ചിരകിയത്ചെറിയ ഉള്ളിപച്ചമുളക്വെളുത്തുള്ളിഇഞ്ചികടുക്ഉലുവകുടംപുളിവെളിച്ചെണ്ണകറിവേപ്പിലഉപ്പ്

ഈ മീൻകറി തയ്യാറാക്കുന്നതിന് ആദ്യം ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച ശേഷം വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് ആറോ അല്ലെങ്കിൽ എട്ടോ വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും ചെറിയ കഷ്ണങ്ങളാക്കി മുറിച്ചിടുക. ഇത് രണ്ടും മൂപ്പിച്ചെടുത്ത ശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും നാല് ടീസ്പൂൺ മുളക്പൊടിയും ചേർത്ത് നന്നായി ഇളക്കുക. പൊടിയുടെ പച്ചമണം മാറിക്കഴിഞ്ഞാൽ ഇതിലേക്കു അടുത്തതായി അരമുറി തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക

ഇത് ഒന്ന് വഴണ്ടു വന്ന ശേഷം തീ ഓഫ് ചെയ്യാം. ഈ മിക്സ് തണുത്തു കഴിഞ്ഞാൽ മിക്സിയുടെ ജാറിലേക്കിട്ട് അഞ്ചോ ആറോ ചെറിയുള്ളി കൂടെ ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ഇനി ഒരു മൺചട്ടിയെടുത്ത് മീൻ കറി തയ്യാറാക്കണം. അതിനായി അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. പച്ച തേങ്ങ അരച്ചു തയ്യാറാക്കുന്ന ഈ തനി നാടൻ മീൻ കറി ഒരിക്കലെങ്കിലും നിങ്ങളും വീടുകളിൽ വെച്ച് നോക്കൂ.. Thenga Aracha Nadan Fish Curry Recipe Video Credit : Food House By Vijin