ഗോതമ്പ് പൊടി കൊണ്ട് പഞ്ഞി പോലെ സോഫ്റ്റ് ഉണ്ണിയപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ! 5 മിനിറ്റിൽ നല്ല സോഫ്റ്റ് ഉണ്ണിയപ്പം റെഡി!! | Soft Wheat Flour Unniyappam Recipe
Soft Wheat Flour Unniyappam Recipe : എല്ലാവർക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ് ഉണ്ണിയപ്പം. നമ്മൾ സാധാരണ അരി അരച്ചും അരിപ്പൊടി ഉപയോഗിച്ചുമെല്ലാം ഉണ്ണിയപ്പം തയ്യാറാക്കാറുണ്ട്. എന്നാൽ ഗോതമ്പ് പൊടി ഉപയോഗിച്ച് നല്ല സോഫ്റ്റ് ആയ ഉണ്ണിയപ്പം ഉണ്ടാക്കി നോക്കിയിട്ടുണ്ടോ. ഗോതമ്പ് പൊടിയുടെ മണമൊന്നും ഇല്ലാതെ തന്നെ അരിപ്പൊടി വച്ചുണ്ടാക്കുന്ന ഉണ്ണിയപ്പത്തിന്റെ അതേപോലെ പെർഫെക്റ്റ് ആയ സോഫ്റ്റ് ആയ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഗോതമ്പ് ഉണ്ണിയപ്പം തയ്യാറാക്കാം.
ശർക്കര – 65 ഗ്രാംപഴം – 1 എണ്ണംഏലക്ക – 3 എണ്ണംഗോതമ്പ് പൊടി – 1 കപ്പ് (150 g)അരിപ്പൊടി – 1/4 കപ്പ്റവ – 2 ടേബിൾ സ്പൂൺബേക്കിംഗ് സോഡ – 1/4 ടീസ്പൂൺ
ആദ്യമായി ശർക്കരപാനി ഉണ്ടാക്കിയെടുക്കുന്നതിനായി 65 ഗ്രാം ശർക്കര എടുക്കണം. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് എടുത്ത് വച്ച ശർക്കര ചേർത്ത് കാൽ കപ്പോളം വെള്ളവും ചേർത്ത് ശർക്കര നന്നായൊന്ന് അലിയിപ്പിച്ചെടുക്കാം. അലിഞ്ഞ് വന്ന ശർക്കര പാനി നന്നായി അരിച്ചെടുത്ത് ചൂട് മാറാനായി മാറ്റി വയ്ക്കാം. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് മീഡിയം വലുപ്പമുള്ള ഒരു പഴവും മൂന്ന് ഏലക്കയുടെ തൊലി കളഞ്ഞുള്ള ഭാഗവും ചേർത്ത് നല്ലപോലെ അരച്ചെടുത്ത് മാറ്റി വയ്ക്കാം.
ശേഷം ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടിയും കാൽ കപ്പ് അരിപ്പൊടിയും രണ്ട് ടേബിൾ സ്പൂൺ റവയും കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരു നുള്ള് ഉപ്പും കൂടെ ചേർത്ത് നന്നായൊന്ന് മിക്സ് ചെയ്തെടുക്കാം. അടുത്തതായി ഇതിലേക്ക് നേരത്തെ അരച്ചെടുത്ത പഴത്തിന്റെ മിക്സ് ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് തയ്യാറാക്കി വച്ച ശർക്കര പാനി കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം. ഗോതമ്പ് പൊടി ഉപയോഗിച്ചുള്ള രുചിയൂറും ഉണ്ണിയപ്പം നിങ്ങളും ഉണ്ടാക്കി നോക്കൂ. Video Credit : Malus Kitchen World