പഴം ഉണ്ടോ? പഴം കൊണ്ട് ആവിയിൽ വേവിക്കുന്ന ഈ പഞ്ഞി അപ്പം എത്ര കഴിച്ചാലും മതിയാകില്ല; ഒരു പുത്തൻ പലഹാരം!! | Soft Panji Appam Recipe
Soft Panji Appam Recipe : പഴം ഉണ്ടോ? പഴം കൊണ്ട് ആവിയിൽ വേവിക്കുന്ന ഈ പഞ്ഞി അപ്പം എത്ര കഴിച്ചാലും മതിയാകില്ല; ഒരു പുത്തൻ പലഹാരം! പഴം കൊണ്ട് ഒരു തവണ ഈ സൂപ്പർ പലഹാരം ഒന്ന് ഉണ്ടാക്കി നോക്കൂ; 1 മിനിറ്റിൽ പാത്രം ഠപ്പേന്ന് കാലിയാകും! ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു അടിപൊളി അപ്പത്തിന്റെ റെസിപ്പിയാണ്. നമ്മുടെ വീട്ടിലുള്ള സാധാരണ ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന
ടേസ്റ്റിയായ ഒരു അടിപൊളി പഞ്ഞിയപ്പം ആണിത്. ഇത് തയ്യാറാക്കാനായി ആദ്യം ഒരു ബൗളിലേക്ക് പഴം ചെറിയ കഷ്ണങ്ങളാക്കി ഇടുക. പഴം നമുക്ക് ഏത് വേണമെങ്കിലും എടുക്കാവുന്നതാണ്. ചെറുപ്പഴമോ, റോബസ്റ്റാ പഴമോ അല്ലെങ്കിൽ നേന്ത്രപ്പഴമോ ഏതായാലും മതി. എന്നിട്ട് ഒരു മാഷെർ ഉപയോഗിച്ച് പഴം നന്നായി ഉടച്ചെടുക്കുക. അല്ലെങ്കിൽ മിക്സി ജാറിൽ ഇട്ട് ഒന്ന് അടിച്ചെടുത്താലും മതി. ഇനി ഇത് ഒരു ബൗളിലേക്കാക്കുക.
അതിനുശേഷം ഇതിലേക്ക് 2 കോഴിമുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ ബീറ്റ് ചെയ്തെടുക്കുക. അടുത്തതായി ഇതിലേക്ക് 2 1/2 tbsp പഞ്ചസാര ചേർത്ത് നന്നായി മിക്സ് ചെയ്യുക. പിന്നീട് ഇതിലേക്ക് 1 1/2 കപ്പ് ഗോതമ്പുപൊടി, 1/2 tsp ബേക്കിംഗ് പൗഡർ, 1 നുള്ള് ഉപ്പ് എന്നിവ അരിപ്പയിൽ അരിച്ച് ചേർക്കുക. അതിനുശേഷം എല്ലാം കൂടി നല്ലപോലെ ഒരു കയിലു കൊണ്ട് മിക്സ് ചെയ്തെടുക്കുക. പിന്നീട് ഇതിലേക്ക് 1/2 tsp വാനില എസൻസ് അല്ലെങ്കിൽ
2 ഏലക്കായയുടെ കുരു ചതച്ചത് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. അങ്ങിനെ പഞ്ഞിയപ്പത്തിനുള്ള ബാറ്റർ ഇവിടെ റെഡിയായിട്ടുണ്ട്. ഇനി നമുക്കിത് നല്ലപോലെ ആവിയിൽ വേവിച്ചെടുക്കാനായി കപ്പ് കേക്കിൽ സെറ്റ് ചെയ്യാം. അങ്ങിനെ പഴം കൊണ്ട് ടേസ്റ്റിയായ ആവിയിൽ വേവിക്കുന്ന പഞ്ഞിയപ്പം ഇവിടെ റെഡിയായിട്ടുണ്ട്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ. Video credit : Mums Daily