നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണമായും, ഇവനിംഗ് സ്നാക്കായുമെല്ലാം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും ബ്രഡ്. മിക്കവാറും കടകളിൽ നിന്നും ബ്രഡ് വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും എല്ലാ വീടുകളിലും ഉള്ളത്. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ബ്രെഡ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും.
അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ബ്രഡ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കപ്പ് അളവിൽ മൈദ, ഒരു ടീസ്പൂൺ യീസ്റ്റ്, കാൽ കപ്പ് അളവിൽ യോഗേട്ട്, രണ്ട് ടേബിൾ സ്പൂൺ വെജിറ്റബിൾ ഓയിൽ, മധുരത്തിന് ആവശ്യമായ പഞ്ചസാര, ഒരു മുട്ട ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് യോഗർട്ട് ഇട്ടതിനു ശേഷം അതിലേക്ക് ഒരു പിഞ്ച് ഉപ്പും, പഞ്ചസാരയും, ഈസ്റ്റും ചേർത്ത്
നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് 10 മിനിറ്റ് നേരം അടച്ച് വയ്ക്കണം. യീസ്റ്റ് നന്നായി പുളിച്ച് പൊന്തി വന്നു കഴിഞ്ഞാൽ അതിലേക്ക് ഒരു മുട്ട കൂടി പൊട്ടിച്ചൊഴിച്ച് നല്ലതുപോലെ ബീറ്റ് ചെയ്യുക. ശേഷം എടുത്തുവച്ച മൈദയുടെ പൊടി കുറേശ്ശെയായി തയ്യാറാക്കിവെച്ച കൂട്ടിലേക്ക് ഇട്ട് കട്ടകൾ ഇല്ലാതെ ഇളക്കുക. കൈ ഉപയോഗിച്ച് മാവ് നല്ലതുപോലെ കുഴയ്ക്കണം. ഈയൊരു സമയത്ത് മാവ് വല്ലാതെ ഒട്ടിപ്പിടിക്കുകയാണെങ്കിൽ
പൊടി കുറച്ചുകൂടി ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം മാവ് റസ്റ്റ് ചെയ്യാനായി രണ്ട് മണിക്കൂർ മാറ്റിവെക്കാം. മാവ് നന്നായി പൊന്തിവന്നു കഴിഞ്ഞാൽ ഒരു പ്രഷർകുക്കർ എടുത്ത് അതിൽ അല്പം എണ്ണ തടവി ഒരു ബട്ടർ പേപ്പർ താഴെയായി വെച്ചു കൊടുക്കുക. ദോശ ചട്ടി ഉപയോഗിക്കാത്തത് വീട്ടിലുണ്ടെങ്കിൽ അത് വെച്ച് ചൂടായി തുടങ്ങുമ്പോൾ കുക്കർ അതിന് മുകളിലായി കയറ്റി വയ്ക്കുക. തയ്യാറാക്കി വെച്ച മാവ് കുക്കറിലേക്ക് വെച്ച ശേഷം മുകളിൽ മുട്ടയുടെ ഉണ്ണി സ്പ്രെഡ് ചെയ്ത് കൊടുക്കുക. Variety Recipes 588