Sabudhana paayasam recipe !കുട്ടികൾക്കും പ്രായമായവർക്കും എന്ന് വേണ്ട എല്ലാവർക്കും കഴിക്കാൻ വളരെയധികം പ്രിയപ്പെട്ട ഒരു വിഭവമായിരിക്കും പായസം. വിശേഷാവസരങ്ങളിലും അല്ലാതെയും പലരീതിയിലുള്ള പായസങ്ങളും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്ന പതിവ് ഉണ്ടായിരിക്കും. എന്നാൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി സ്വാദിഷ്ടമായി തയ്യാറാക്കാവുന്ന ഒരു ചൊവ്വരി പായസത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു പായസത്തിലെ പ്രധാന ചേരുവ ചൊവ്വരി ആയതുകൊണ്ട് തന്നെ അത് കുറച്ചുനേരം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. അതായത് കുറഞ്ഞത് 15 മിനിറ്റ് എങ്കിലും ചൊവ്വരി വെള്ളത്തിൽ ഇട്ടുവച്ചാൽ മാത്രമേ പെട്ടെന്ന് വെന്തു കിട്ടുകയുള്ളൂ. അതിനുശേഷം കഴുകി വൃത്തിയാക്കി വെച്ച ചൊവ്വരി ഒരു പാത്രത്തിലേക്ക് ഇട്ട് തിളപ്പിക്കാൻ ആവശ്യമായ വെള്ളവും ഒഴിച്ച് നല്ലതുപോലെ വേവിച്ചെടുക്കുക. ചൊവ്വരിയിലെ വെള്ളമെല്ലാം ഒന്ന് ഇറങ്ങി കുറുകി തുടങ്ങുമ്പോൾ അതിലേക്ക് ഒരു കപ്പ് അളവിൽ പാൽ ഒഴിച്ചു കൊടുക്കാവുന്നതാണ്.
പാലൊന്ന് തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയും, ഒരു പിഞ്ച് ഏലക്ക പൊടിച്ചതും കൂടി ചേർത്തു കൊടുക്കാം. ഈയൊരു കൂട്ട് കുറച്ചുനേരം അടച്ചുവെച്ച് വേവിച്ചെടുക്കണം. ആ സമയം കൊണ്ട് പായസത്തിലേക്ക് ആവശ്യമായ അണ്ടിപ്പരിപ്പും, മുന്തിരിയും വറുത്തെടുക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കാവുന്നതാണ്.
നെയ്യ് ചൂടായി തുടങ്ങുമ്പോൾ അണ്ടിപ്പരിപ്പും, മുന്തിരിയും അതിലേക്ക് ഇട്ട് വറുത്തെടുക്കുക. ഈയൊരു കൂട്ട് പായസത്തിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. മാത്രമല്ല പായസത്തിന് നല്ല നിറം കിട്ടാനായി ഒരു പിഞ്ച് മഞ്ഞൾപ്പൊടി കൂടി പാലിനോടൊപ്പം ആവശ്യമെങ്കിൽ ചേർത്തു കൊടുക്കാവുന്നതാണ്. അടുത്തതായി പായസം എളുപ്പം കുറുകി കിട്ടാനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ അരിപ്പൊടി കുറച്ചു വെള്ളം ഒഴിച്ച് നല്ലതുപോലെ ഇളക്കി എടുക്കുക.
ഈയൊരു കൂട്ടുകൂടി പായസത്തിലേക്ക് ചേർത്ത് നല്ലതുപോലെ തിളച്ച് കുറുകി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ ചൊവ്വരി പായസം റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.