പച്ചരിയും തേങ്ങയും വെച്ച് ഇതുവരെ ഉണ്ടാക്കാത്ത പുതിയൊരു പലഹാരം. Row rice and coconut snack

പച്ചരിയും തേങ്ങയും വെച്ച് ഇതുവരെ ഉണ്ടാക്കാത്ത പുതിയൊരു പലഹാരം. ഒരു മിക്സിയുടെ ജാർ എടുത്ത് ആവശ്യത്തിന് പച്ചരിയും തേങ്ങയും ഇട്ട് വെള്ളം ഒഴിച്ച് നന്നായിട്ട് അരച്ചെടുക്കാം. അരച്ച മിശ്രിതം ഒരു ബൗളിലേക്ക് മാറ്റി കുറച്ച് ഈസ്റ്റ് ഇട്ട് മൂന്നുമണിക്കൂർ മാവ് പൊങ്ങി വരാൻ വെക്കാം. ഈ സമയത്ത് ഒരു പാനിൽ എണ്ണയൊഴിച്ച് കറിവേപ്പില,സവാള,പച്ചമുളക് ഇവയെല്ലാം ഇട്ടു നന്നായി വഴറ്റിയെടുക്കാം.

മൂന്നു മണിക്കൂറിനു ശേഷം പൊങ്ങിവന്ന മാവിലേക്ക് ഈ വഴറ്റി വെച്ചിരിക്കുന്ന മിശ്രിതവും ഉപ്പും ചേർത്ത് ഇളക്കി എടുക്കാം. ഇനി ഒരു ബൗളിൽ എണ്ണ പുരട്ടിയ ശേഷം ഈ മിശ്രിതം ഒരു മൂന്നു തവി ഒഴിച്ചു കൊടുക്കാം ഒരു 20 മിനിറ്റ് വച്ചു ഇത് വേവിച്ചെടുക്കണം. വെന്ത ശേഷം അങ്ങനെ എടുത്ത് കട്ട് ചെയ്ത് കഴിക്കാവുന്നതാണ്.

വളരെ വ്യത്യസ്തമായ ഒരു രുചിയാണ് ഇതിനുള്ളത്. കറിയുടെ ആവശ്യം ഒന്നും തന്നെയില്ല ഇതങ്ങനെ കഴിക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും ആണ്.എല്ലാവരും ഇത് ട്രൈ ചെയ്തു നോക്കണം ഉണ്ടാക്കുന്ന രീതി വീഡിയോയിൽ കൊടുത്തിട്ടുണ്ട് എല്ലാവരും വീഡിയോ കൂടി കണ്ട് സബ്സ്ക്രൈബും, ലൈക്കും ഷെയറും ചെയ്യാൻ മറക്കരുതേ.