Rice Water Fertlizer For Flowering Plants : കഞ്ഞിവെള്ളം ഇനി ചുമ്മാ കളയല്ലേ! കഞ്ഞി വെള്ളത്തിന്റെ കൂടെ ഇത് ഒരു നുള്ള് മതി! ഏത് പൂക്കാത്ത ചെടിയും കൊമ്പൊടിയും വിധം നിറഞ്ഞു പൂക്കാൻ കിടിലൻ സൂത്രം. പെട്ടെന്ന് റിസൾട്ട് കിട്ടുന്ന അടിപൊളി ഒരു ഫർട്ടിലൈസർനെ കുറിച്ച് പരിചയപ്പെടാം. ഏത് പൂക്കാതെ നിൽക്കുന്ന ചെടിയും പൂക്കൾ കൊണ്ട് തിങ്ങി നിറയാൻ കഞ്ഞി വെള്ളത്തിന്റെ കൂടെ ഇത് ഒരു നുള്ള് ഇട്ടു കൊടുത്തൽ മതി.
പച്ചക്കറിയും പൂച്ചെടികളും പെട്ടെന്ന് റിസൾട്ട് കിട്ടുവാനായിട്ട് നമുക്ക് വേണ്ടത് കുറച്ച് കഞ്ഞിവെള്ളം ആണ്. ധാരാളം വൈറ്റമിനുകളും മിനറൽസും അടങ്ങിയിരിക്കുന്ന കഞ്ഞിവെള്ളം കൊണ്ട് ചെടികൾ നല്ലപോലെ ഹെൽത്തി ആയി വളരാനും ധാരാളം പൂക്കൾ ഒക്കെ തരാനും സാധിക്കും. കഞ്ഞി വെള്ളം എടുക്കുമ്പോൾ ഒരു ദിവസം മുഴുവൻ പുളിപ്പിച്ച ശേഷം എടുക്കുന്നതാണ് നല്ലത്. പുളിപ്പിച്ച് കുറുകിയ കഞ്ഞി വെള്ളത്തിലേക്ക് കുറച്ച് വെള്ളവും കൂടി മിക്സ് ചെയ്ത്
ഒരു ടീസ്പൂൺ എപ്സം സാൾട്ട് കൂടി ഇട്ടു കൊടുത്തു നന്നായി ഇളക്കുക. ഒരു കപ്പ് ലായനിയിലേക്ക് മൂന്നോ നാലോ കപ്പ് പച്ച വെള്ളം കൂടി ഒഴിച്ച് നേർപ്പിച്ച ശേഷമായിരിക്കണം ചെടികളിലേക്ക് പ്രയോഗിക്കാൻ. ലിക്വിഡ് ഫെർട്ടിലൈസർ ആയതുകൊണ്ട് തന്നെ വേരുകളിലേക്ക് പെട്ടെന്ന് ആഗിരണം ചെയ്തു നല്ല റിസൾട്ട് കിട്ടുന്നതാണ്. പെട്ടെന്ന് പൂക്കൾ ഉണ്ടാകുവാനും നല്ല പച്ചപ്പു കൂടിയ, വിരിഞ്ഞ ഇലകളും ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു ഐറ്റം ആണ് എപ്സം സാൾട്ട്.
പൂ ചെടികളിൽ ഏതു ചെടികൾക്ക് വേണ്ടിയും ഈ വളം പ്രയോഗിക്കാം. ഈ ഫെർട്ടിലൈസർ ദിവസവും ഒഴിച്ചു കൊടുക്കുകയാണെങ്കിൽ ഏത് പൂക്കാതെ നിൽക്കുന്ന ചെടികളും പൂക്കുന്നതായി കാണാം. നേന്ത്രപ്പഴത്തിന്റെ തൊലി മിക്സിയിൽ അടിച്ചതിനു ശേഷം കഞ്ഞി വെള്ളത്തിൽ മിക്സ് ചെയ്ത ഒരു ദിവസം മാറ്റിവെച്ചിട്ട് കുറച്ചു വെള്ളത്തിൽ നേർപ്പിച്ച ശേഷം ചെടികളിൽ ഒഴിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit : Akkus Tips & vlogs