ഒരു കപ്പ് റവ കൊണ്ട് പാത്രം നിറയെ ചായക്കടി!!! Rava balls snacks recipe

ഒരു കപ്പ് റവ കൊണ്ട് പാത്രം നിറയെ ചായക്കടി!!!

റവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന പുറമെ നല്ല ക്രിസ്പിയും അകമെ സോഫ്റ്റും ആയ ഒരു ബോണ്ടയുടെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ റവ കൊണ്ടുള്ള രുചികരമായ ബോണ്ട തയ്യാറാക്കാം.

Ingredients:

റവ – 1 കപ്പ്
തൈര് – 1 കപ്പ്
വെള്ളം – 1/4 കപ്പ്
സവാള – 1 എണ്ണം
പച്ചമുളക് – 1 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷണം
ചെറിയ ജീരകം – 1 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

ആദ്യമായി ഒരു ബൗളിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കണം. ഇതിനായി വറുത്തതോ വറുക്കാത്തതോ ആയ റവ ഉപയോഗിക്കാവുന്നതാണ്. ശേഷം ഇതിലേക്ക് ഒരു കപ്പ് തൈര് കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുത്ത ശേഷം ഏകദേശം പത്ത് മിനിറ്റോളം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ഇതിലേക്ക് പുളി കുറഞ്ഞ തൈരാണ് ഉപയോഗിക്കേണ്ടത്. പത്ത് മിനിറ്റിനു

ശേഷം റവ നല്ലപോലെ കുതിർന്ന് കട്ടിയായി വന്നിട്ടുണ്ടാകും. ഈ സമയം ഇതിലേക്ക് കാൽ കപ്പ് വെള്ളം കൂടെ ചേർത്ത് കൈ ഉപയോഗിച്ച് നല്ലപോലെ മിക്സ് ചെയ്ത് ബോണ്ടയുടെ ശരിയായ പാകത്തിൽ ആക്കിയെടുക്കണം. അടുത്തതായി ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞെടുത്തതും ഒരു പച്ചമുളക് ചെറുതായി മുറിച്ചെടുത്തതും ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞെടുത്തതും കൂടെ ചേർക്കണം. ശേഷം ഒരു ടീസ്പൂൺ ചെറിയ ജീരകവും കുറച്ച് കറിവേപ്പിലയും കുറച്ച് മല്ലിയിലയും ആവശ്യത്തിന് ഉപ്പും

കൂടെ ചേർത്ത് നന്നായൊന്ന് മിക്സ് ചെയ്തെടുക്കണം. ഇതിലേക്ക് സോഡാപ്പൊടി ചേർക്കാതെ തന്നെ ഇത് നല്ല സോഫ്റ്റ് ആയി കിട്ടും. ഇതെല്ലാം കൂടെ വീണ്ടും നല്ലപോലെ കൈവച്ച് കുഴച്ചെടുക്കണം. ഇത് ബോണ്ട നല്ല സോഫ്റ്റ് ആയി കിട്ടുന്നതിന് സഹായിക്കും. റവ ഉപയോഗിച്ചുള്ള നല്ല ക്രിസ്പി ബോണ്ട നിങ്ങളും പരീക്ഷിച്ച് നോക്കൂ.

Rava balls snacks recipe