Potato masala for masala dosa recipe | മസാല ദോശക്കുള്ള മസാല ഇത്രയും എളുപ്പമായിരുന്നു എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് മസാല ദോശ മസാലദോശയുടെ ഉള്ളിലെ മസാല തന്നെയാണ് എല്ലാവർക്കും കൂടുതൽ ഇഷ്ടം ദോശയും മസാലയും കൂടെ ചേർത്ത് കഴിക്കാനുള്ള സ്വാതന്ത്ര പറഞ്ഞറിയിക്കാൻ കഴിയില്ല സൗത്ത് ഇന്ത്യയിലെ ഏറ്റവും നല്ല വിഭവങ്ങളിൽ ഒന്നുതന്നെയാണ് മസാലദോശ.
അതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഉരുളക്കിഴങ്ങ് കുക്കറിലേക്ക് ഇട്ട് നന്നായിട്ട് വേവിച്ച് തോല് മുഴുവനായിട്ട് കളഞ്ഞു ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാം അല്ലെങ്കിൽ കൈകൊണ്ട് നന്നായിട്ട് ഒന്ന് ഉടച്ച് എടുക്കാം. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക് ഇഞ്ചി ചതച്ചത് എന്നിവ ചേർത്ത് നന്നായിട്ടൊന്ന് വഴറ്റിയെടുക്കുക
അതിനുശേഷം ഇതിലേക്ക് സവാള ചെറുതായി അരിഞ്ഞതും കൂടി ചേർത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്ത് കറിവേപ്പിലയും ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് മഞ്ഞൾപ്പൊടിയും ചേർത്ത് അതിനുശേഷം ഇതിലേക്ക്
ഉരുളക്കിഴങ്ങ് കൂടി ഓടച്ചത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മിക്സ് ചെയ്തെടുക്കുക ഒരിക്കലും ഇതിലെ വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല നല്ലപോലെ കുഴഞ്ഞു കിട്ടിയതിനുശേഷം മാത്രമേ ഇത് തയ്യാറാക്കാൻ എടുക്കാൻ പാടുള്ളൂ ഇതുപോലെ തന്നെ നമുക്ക് കുഴച്ചെടുക്കാൻ വീഡിയോയിൽ കാണാവുന്നതാണ് ഏത് രീതിയിലാണ് തയ്യാറാക്കേണ്ടത് അതിനുശേഷം ദോശമാവ് ഒഴിച്ച് പരത്തി ഉള്ളിലായിട്ട് മസാല കൂടി വെച്ചു കൊടുക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : lachus cooking