ഉരുളക്കിഴങ്ങ് മപ്പാസ്| Potato Mapas
ഉരുളക്കിഴങ്ങു മപ്പാസ് എന്ന വിഭവം ഉണ്ടാക്കി കഴിഞ്ഞാൽ മസാലദോശയുടെ ഉള്ളിൽ വയ്ക്കാൻ ആയിരുന്നാലും, ചപ്പാത്തിയുടെ ഉള്ളിൽ വച്ച് കഴിക്കാൻ ആയിരുന്നാലും, ദോശയുടെ കൂടെയും ഒക്കെ ഈ ഒരൊറ്റ ഐറ്റം മതി..
ആവശ്യമുള്ള സാധനങ്ങൾ
ഉരുളക്കിഴങ്ങ് -1/2 കിലോ
പച്ചമുളക് -3 എണ്ണം
സവാള -2 എണ്ണം
എണ്ണ – 3 സ്പൂൺ
കടുക് -1 സ്പൂൺ
ചുവന്ന മുളക് -3 എണ്ണം
ഇഞ്ചി -2 സ്പൂൺ
ഉപ്പ് – 1 സ്പൂൺ
മഞ്ഞൾ പൊടി -1/2 സ്പൂൺ
തയ്യാറാക്കുന്ന വിധം..
ഉരുളക്കിഴങ്ങ് കുക്കറിൽ ഇട്ട് വേവിച്ച തോല് കളഞ്ഞ് മാറ്റിവയ്ക്കുക ഒരു ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളക് കറിവേപ്പില പൊട്ടിച്ച് അതിലേക്ക് പച്ചമുളകും
സവാളയും ചേർത്തു കൊടുത്തു നന്നായിട്ട് വഴറ്റിയതിനുശേഷം മഞ്ഞൾപ്പൊടിയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഉരുളക്കിഴങ്ങും കൈകൊണ്ട് നന്നായി ഉടച്ചെടുത്ത് ഇതിനൊപ്പം ചേർത്തു കൊടുക്കാം
എല്ലാം കൂടി നന്നായിട്ട് ഒരു സ്മാഷർ ഉണ്ടെങ്കിൽ അതുവച്ച് ഉടച്ചു കൊടുത്തതിനുശേഷം കുഴച്ചെടുക്കാവുന്നതാണ്.. ഒട്ടും വെള്ളം ഇല്ലാതെ നന്നായി കുഴഞ്ഞ പാകത്തിനുള്ള മപ്പാസ് മസാല ദോശയുടെ ഉള്ളിൽ വയ്ക്കാനും, ചപ്പാത്തിയുടെ ഉള്ളിൽ വയ്ക്കാനും, ദോശയുടെകൂടെയും വളരെ രുചികരമാണ്.