കഴിച്ചാലും കഴിച്ചാലും മതിവരാത്ത വെള്ളേപ്പം; യീസ്റ്റും സോഡാക്കാരവും ഒന്നും ചേർക്കാതെ ഇതു പോലെ വെള്ളാപ്പം ഉണ്ടാക്കി നോക്കു.!! | Perfect Tasty Vellappam Recipe
Perfect Tasty Vellappam Recipe : പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും വെള്ളയപ്പം. പലസ്ഥലങ്ങളിലും പല രീതികളിലാണ് വെള്ളയപ്പത്തിനുള്ള മാവ് തയ്യാറാക്കുന്നത്. എന്നിരുന്നാലും മാവിന്റെ കൺസിസ്റ്റൻസി ശരിയായാൽ മാത്രമേ രുചികരമായ വെള്ളയപ്പം ഉണ്ടാക്കിയെടുക്കാനായി സാധിക്കുകയുള്ളൂ.
അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു വെള്ളയപ്പ ബാറ്ററിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ മാവ് തയ്യാറാക്കാനായി ആദ്യം തന്നെ നാല് കപ്പ് അളവിൽ പച്ചരിയെടുത്ത് നല്ലതുപോലെ കഴുകി കുതിരാനായി വെള്ളത്തിൽ ഇട്ടുവയ്ക്കുക. കുറഞ്ഞത് നാലുമണിക്കൂറെങ്കിലും വെള്ളത്തിൽ ഇട്ടുവച്ചാൽ മാത്രമേ അരി നല്ല രീതിയിൽ അരഞ്ഞു കിട്ടുകയുള്ളൂ. അതിനുശേഷം രണ്ട് ബാച്ചുകൾ ആയി മാവ് അരച്ചെടുക്കാം.
ആദ്യത്തെ ബാച്ച് അരച്ചെടുക്കുമ്പോൾ അതിലേക്ക് ഒരു കപ്പ് അളവിൽ തേങ്ങയും ഒരു കപ്പ് അളവിൽ ചോറും ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ വേണം അരച്ചെടുക്കാൻ. അതിനുശേഷം ഈയൊരു മാവിൽ നിന്നും ഒരു കരണ്ടി അളവിൽ മാവെടുത്ത് മാറ്റിവയ്ക്കണം. മാറ്റിവെച്ച മാവ് അടികട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഒഴിച്ച് ആവശ്യത്തിന് വെള്ളവും ഒഴിച്ച ശേഷം ഒട്ടും കട്ടകളില്ലാത്ത രീതിയിൽ ചൂടാക്കി കപ്പി കാച്ചി എടുക്കുക. അടുത്തതായി രണ്ടാമത്തെ സെറ്റ് മാവു കൂടി അരച്ചെടുക്കുക.
അതിലേക്ക് കപ്പി കാച്ചി എടുത്ത മാവ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ശേഷം നേരത്തെ അരച്ചു വെച്ചിരുന്ന മാവിന്റെ കൂടെ ഇത് ചേർത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്യുക. കുറഞ്ഞത് എട്ടുമണിക്കൂറെങ്കിലും മാവ് ചൂടുള്ള സ്ഥലത്ത് അടച്ചുവെച്ച് ഫെർമെന്റ് ചെയ്തെടുക്കണം. അതിനുശേഷം ആപ്പച്ചട്ടി ചൂടാക്കി ഒരു കരണ്ടിയളവിൽ മാവൊഴിച്ച് വട്ടത്തിൽ ചുറ്റിച്ചെടുക്കാം. ഇപ്പോൾ നല്ല രുചികരമായ വെള്ളയപ്പം റെഡിയായി കഴിഞ്ഞു. ഈയൊരു രീതിയിൽ മാവ് തയ്യാറാക്കി എടുക്കുകയാണെങ്കിൽ വെള്ളയപ്പം തയ്യാറാക്കുമ്പോൾ നല്ല സോഫ്റ്റ് ആയി കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit :