Perfect South Indian rasam recipe. കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കണം കാരണം എളുപ്പം ആണെന്ന് വിചാരിക്കും പക്ഷേ രസത്തിന് അതിന്റെതായ രീതിയിൽ തയ്യാറാക്കി ഇല്ലെങ്കിൽ അതിന്റെ സ്വാദ കിട്ടുകയില്ല അത്രയും രുചികരമായിട്ടുള്ള രസം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങളാണ്.
നമുക്ക് ചേരുവകൾ ഒന്ന് ചതച്ചെടുക്കണം എപ്പോഴും നമ്മൾ മിക്സിയിലാണ് അരച്ചെടുക്കാ അങ്ങനെ എടുക്കാതെ നമുക്ക് ചതച്ചെടുക്കുമ്പോൾ അതിനായിട്ട് നമുക്ക് പച്ചമുളക് ഇഞ്ചിയും വെളുത്തുള്ളിയും കുരുമുളകും ആണ് ചതച്ചെടുക്കേണ്ടത് മല്ലിയിലയും ചേർത്ത് ഒന്ന് ചതച്ചെടുക്കാം.
മാറ്റിവെക്കാം. ഇനി അടുത്ത ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില പിന്നെ ചതച്ചു വെച്ചിട്ടുള്ള ബാക്കി ചേരുവകളും ചേർത്ത് നല്ലപോലെ മൂപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് രണ്ട് തക്കാളി കൂടി കട്ട് ചെയ്ത് ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി കായപ്പൊടി എന്നുവച്ച് വീണ്ടും ഇളക്കി യോജിപ്പിച്ച് കറക്റ്റ് ആയിട്ട് ഇതെല്ലാം വഴറ്റി എടുത്തതിനുശേഷം മാത്രം.
അതിലേക്ക് നമുക്ക് ആവശ്യത്തിന് പുളി വെള്ളവും കൂടി ചേർത്തു കൊടുത്ത് നല്ലപോലെ തിളപ്പിച്ച ആവശ്യത്തിന് വെള്ളവും ഒഴിച്ച് മല്ലിയിലയും ചേർത്ത് ഉപ്പും ചേർത്ത് തിളപ്പിച്ച് മാറ്റാവുന്നതാണ്. കുരുമുളകുപൊടിയുടെ എരിവ് നോക്കിയതിനുശേഷം കുറച്ചു കൂടി ചേർത്തു കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Mid life