പെർഫെക്ട് രുചിയിൽ ടേസ്റ്റി പഴംപൊരി.!! പഴംപൊരി ഇങ്ങനെ ഉണ്ടാക്കിയാൽ കഴിക്കാത്തവരും കൊതിയോടെ കഴിക്കും.!! | Perfect Pazhampori Recipe

Perfect Pazhampori Recipe : വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നാലുമണി പലഹാരമാണ് പഴംപൊരി. നന്നായി വിളഞ്ഞ് പഴുത്ത നേന്ത്രപ്പഴമാണ് പൊരിയുടെ അടിസ്ഥാന ഘടകമായി വേണ്ടത്. പഴംപൊരി നിങ്ങൾ ഇങ്ങനെ ഉണ്ടാക്കിയാൽ കഴിച്ചു കൊണ്ടേയിരിക്കും. ചൂടോടെ ചായയുടെ കൂടെ കഴിക്കാൻ വളരെ എളുപ്പത്തിൽ തട്ടുകട സ്പെഷ്യൽ പഴംപൊരി തയ്യാറാക്കാം.

  • നേന്ത്രപ്പഴം – 4 എണ്ണം
  • മൈദ – 1 കപ്പ്
  • അരിപ്പൊടി – 1/4 കപ്പ്
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • പഞ്ചസാര – 2 ടേബിൾ സ്പൂൺ
  • ഉപ്പ് – 1/4 ടീസ്പൂൺ
  • സോഡ പൊടി – 1/4 ടീസ്പൂൺ
  • തൈര് – 1/2 കപ്പ്

ആദ്യമായി അത്യാവശ്യം പഴുത്ത മൂന്ന് നേന്ത്രപ്പഴമെടുത്ത് നീളത്തിൽ മൂന്ന് കഷണങ്ങളാക്കി മുറിച്ചെടുക്കണം. ശേഷം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ പൊടിയും, കാൽ കപ്പ് അരിപ്പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും, ഒരു ടീസ്പൂൺ പഞ്ചസാരയും, കാൽ ടീസ്പൂൺ ഉപ്പും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കണം. പഴംപൊരി നല്ല ക്രിസ്പിയായി കിട്ടാനാണ് അരിപ്പൊടി ഉപയോഗിക്കുന്നത്. ശേഷം ഇതിലേക്ക് കുറച്ച് എള്ളും, കാൽ ടീസ്പൂൺ സോഡാ പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം. അടുത്തതായി ഇതിലേക്ക് അര കപ്പ് തൈര് ചേർത്ത് കൂടെ കൊടുക്കണം.

ഈ മാവിനെ പുളിപ്പിച്ചെടുക്കുന്നതിനും നല്ല സോഫ്റ്റ് ആക്കി എടുക്കുന്നതിനും സഹായിക്കുന്നത് തൈരാണ്. മാത്രമല്ല മാവ് എണ്ണയിലിടുമ്പോൾ നല്ല പോലെ പൊങ്ങി വരുന്നതിനും ഇത് സഹായിക്കും. ശേഷം തൈരും പൊടികളുമെല്ലാം കൂടെ വളരെ കുറച്ച് വെള്ളമൊഴിച്ച് നന്നായി മിക്സ് ചെയ്തെടുക്കണം. നല്ല കട്ടിയുള്ള രൂപത്തിലാണ് മാവ് കിട്ടേണ്ടത്. പഴം മാവിൽ മുക്കിയെടുക്കുമ്പോൾ പഴത്തിൽ നല്ലപോലെ മാവ് പറ്റി പിടിച്ചിരിക്കുന്ന പരുവമാണ് ഇതിൻറെ പാകം. പുറമെ നല്ല ക്രിസ്പിയും അകമെ നല്ല സോഫ്‌റ്റും ആയ തട്ടുകട സ്റ്റൈൽ പഴംപൊരി ഉണ്ടാക്കാൻ മറക്കല്ലേ. Perfect Pazhampori RecipeCredit : MY KITCHEN WORLD