ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗുലാബ് ജാമുൻ കറക്റ്റ് ആയി ഉണ്ടാക്കാം. Perfect gulab jamun recipe

Perfect gulab jamun recipe | പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു നോർത്ത് ഇന്ത്യൻ മധുരമാണ് ഗുലാബ് ജാമുൻ ഈ മധുരം തയ്യാറാക്കാൻ ആകെ കുറച്ചു സമയങ്ങൾ മാത്രമേ നിങ്ങൾക്ക് ആവശ്യമുള്ളു. നോർത്തിന് സൈഡിലേക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ എന്തായാലും അവർക്കൊരു മധുരം ആവശ്യമാണ് അങ്ങനെ ഉണ്ടാക്കുന്ന മധുരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ഈ ഒരു ഗുലാബ് ജാമുൻ ഇത് തയ്യാറാക്കുന്ന വിധവും വളരെ എളുപ്പമാണ്. അതിനായിട്ട് നമുക്ക് പാൽപ്പൊടിയാണ് വേണ്ടത് പാൽപ്പൊടി എടുത്തു നന്നായിട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്ന് കുഴച്ചെടുക്കണം.

കുഴച്ചെടുത്ത് പാൽപ്പൊടിയെ ചെറിയ ഉരുളകളാക്കി നന്നായിട്ടൊന്ന് ഉരുട്ടിയെടുക്കുക ഉരുട്ടിയെടുത്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഒരു ചീനച്ചട്ടി വെച്ച് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഈ ഒരു തയ്യാറാക്കി വെച്ചിട്ടുള്ള ബോൾസ് എല്ലാം അതിലേക്ക് ചേർത്ത് നല്ലപോലെ ഒന്ന് വറുത്തെടുക്കണം നല്ല ബ്രൗൺ നിറത്തിൽ ആകുന്നത് വരെ ഒന്ന് വറുത്തെടുക്കണം.

അടുത്തതായിട്ട് പഞ്ചസാരപ്പാനി തയ്യാറാക്കുന്ന ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് പഞ്ചസാരയും പിന്നെ ആവശ്യത്തിനു വെള്ളവും ചേർത്ത് കൊടുത്ത് നല്ലപോലെ ഇതിനെ ഒന്ന് തിളപ്പിച്ച് കുറുക്കിയെടുക്കുക അതിലേക്ക് വേണമെങ്കിൽ കുങ്കുമപ്പു കൂടി ചേർത്തു കൊടുക്കാവുന്നതാണ് ഇത്രയും ചേർത്ത് കഴിഞ്ഞ നല്ലപോലെ ഇതിനെയൊന്ന് തിളപ്പിച്ച് കുറുക്കി എടുത്തു കഴിഞ്ഞാൽ ഇതൊന്നു തണുക്കാനായിട്ട് വയ്ക്കാം.

തണുത്തു കഴിഞ്ഞാൽ പിന്നെ അടുത്തത് ചെയ്യേണ്ടത് തയ്യാറാക്കി വെച്ചിട്ടുള്ള ഗുലാബ് ജാമുന് ഈ ഒരു പഞ്ചസാര പാനിയിലേക്ക് ഇട്ടുകൊടുക്കുക അതിനുശേഷം അടച്ചു വയ്ക്കുക പഞ്ചസാരപ്പാനി മുഴുവനായിട്ടും ഗുലാബ് ജാമിലേക്ക് ഇറങ്ങിയത് നല്ലപോലെ കുതിർന്നു കിട്ടുകയും വേണം.

തയ്യാറാക്കാൻ വളരെ എളുപ്പവും നല്ല ടേസ്റ്റിയും നല്ല സ്പോഞ്ചിയും ആയിട്ടുള്ള ഒന്നാണ് ഈ ഒരു ഗുലാബ് ജാമുൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Pachakam