കിടിലൻ ടേസ്റ്റിൽ മീൻ കുരുമുളകിട്ട് വരട്ടിയത്,എന്തൊരു സ്വാദ് ആണ്‌. 👌🏻😋😋.Pepper Fish Fry Recipe

കിടിലൻ മീൻ മുളകിട്ടത്, അതും കുരുമുളകിട്ടത് എന്താ അത് ചിന്തിക്കുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ എന്തായിരിക്കും സ്വാദ് എന്നുള്ളത്.അതുപോലെ ഇങ്ങനെ ഒരു വിഭവമാണ് തയ്യാറാക്കുന്നതെങ്കിൽ ഊണിനു വേറെ കറി ആവശ്യമില്ല.


ആദ്യം നല്ല ദശ കട്ടിയുള്ള മീൻ എടുക്കുക, മുള്ള്എല്ലാം കളഞ്ഞ് വൃത്തിയാക്കി എടുത്തതിനുശേഷം, അതിലേക്ക് കുരുമുളകുപൊടി, മഞ്ഞപ്പൊടി, ഉപ്പ് ചേർത്ത് നന്നായിട്ട് കൈകൊണ്ട് തിരുമ്മിയെടുക്കുക ശേഷം ഒരു പാൻ വച്ച് ചൂടാവുമ്പോൾ അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ഈ മീന് ചേർത്ത് നന്നായിട്ട് വറുത്ത് മാറ്റി വയ്ക്കുക.എണ്ണയിൽ തന്നെ കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് കുരുമുളകുപൊടിയും സവാളയും തക്കാളിയും ചേർത്ത് നന്നായി വഴറ്റി കുറച്ചു മുളകുപൊടിയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് വീണ്ടും നന്നായി വഴറ്റി എടുക്കാം.


വളരെ രുചികരമായ മീൻ മുളകിട്ടതാണ്. അതും കുരുമുളകിട്ടത് നന്നായി വഴറ്റിയെടുത്തു കഴിഞ്ഞാൽ ഇത്രയും വിഭവം വേറെ ഉണ്ടാവില്ല എന്തായാലും എല്ലാവർക്കും ഇഷ്ടപ്പെടും സാധാരണ കഴിക്കുന്ന മീൻ കറിയെക്കാളും ടേസ്റ്റിയാണ് ഇതുപോലെ മീൻ കുരുമുളകിട്ട് എടുക്കുന്നത്.