Pazham Snacks Recipes : എല്ലാ ദിവസവും കുട്ടികൾ സ്കൂളിൽ നിന്നും വരുമ്പോൾ വ്യത്യസ്ത സ്നാക്കുകൾ ഉണ്ടാക്കി കൊടുക്കാൻ താല്പര്യ പെടുന്നവരായിരിക്കും മിക്ക അമ്മമാരും. എന്നാൽ അവയിൽ തന്നെ കൂടുതലായും ഹെൽത്തി ആയ റെസിപ്പികൾ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ നാലുമണി പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ നേന്ത്രപ്പഴം ഉണ്ടെങ്കിൽ അത് അല്ലെങ്കിൽ ഏതു പഴമാണോ വീട്ടിലുള്ളത് അത് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യൊഴിച്ച് കൊടുക്കുക. ചെറുതായി അരിഞ്ഞുവച്ച പഴ കഷണങ്ങൾ അതിലേക്ക് ഇട്ട് നല്ലതുപോലെ വഴറ്റി ഒന്ന് വെന്തുടയുന്ന പരുവത്തിലേക്ക് ആക്കി എടുക്കുക. പഴത്തിന്റെ കൂട്ടിലേക്ക് കാൽ കപ്പ് അളവിൽ റവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം.
ശേഷം കാൽ കപ്പ് അളവിൽ ചിരകിയ തേങ്ങ കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. തേങ്ങ ഇളം ബ്രൗൺ നിറമായി തുടങ്ങുമ്പോൾ അതിലേക്ക് കാൽ കപ്പ് അളവിൽ പാൽ ഒഴിച്ചു കൊടുക്കണം. പഴത്തിലേക്ക് പാലെല്ലാം നല്ലതുപോലെ ഇറങ്ങി സോഫ്റ്റ് ആയി തുടങ്ങുമ്പോൾ മധുരത്തിന് ആവശ്യമായ കുറച്ച് പഞ്ചസാര കൂടി ആ ഒരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാം