പാവക്ക കൊണ്ട് അടിപൊളി വിഭവം.!! പാവയ്ക്ക കുക്കറിൽ ഇതുപോലെ ഇട്ടു നോക്കൂ; എത്ര തിന്നാലും കൊതി തീരൂല മക്കളെ.!! Pavakka Cookeril Variety Recipe
Pavakka cookeril Variety recipe : നിരവധി പോഷകഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പിന്റെ അഭാവമുള്ളവർക്ക് ഇത് നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഒരു പാവയ്ക്ക വീട്ടിലുണ്ടെങ്കിൽ ഇതുപോലെ ഒന്ന് കുക്കറിലിട്ട് ഒറ്റ വിസിൽ അടിപ്പിച്ച് നോക്കൂ. വളരെയധികം ടേസ്റ്റിയും ഹെൽത്തിയുമായ ഒരു റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. നല്ല ഫ്രഷ് പാവയ്ക്ക ഉപയോഗിച്ച് വേണം ഈ വിഭവം തയ്യാറാക്കാൻ. വ്യത്യസ്ഥമാർന്ന രുചിയൂറും പാവയ്ക്ക കറി തയ്യാറാക്കാം.
പാവയ്ക്ക – 2 എണ്ണംപുളി – നെല്ലിക്ക വലുപ്പത്തിൽപച്ചമുളക് – 3 എണ്ണംസവാള – 1 എണ്ണംതക്കാളി – 2 എണ്ണംഉഴുന്ന് – 1/2 ടീസ്പൂൺചെറിയ ജീരകം – 1/2 ടീസ്പൂൺകടുക് – 1/2 ടീസ്പൂൺഉലുവ – 1/4 ടീസ്പൂൺവെളുത്തുള്ളി – 10 – 12 എണ്ണംമുളക് പൊടി – 1 ടീസ്പൂൺമഞ്ഞൾപ്പൊടി – ആവശ്യത്തിന്മല്ലിപ്പൊടി – 1/2 ടീസ്പൂൺകുരുമുളക് പൊടി – ഒരു നുള്ള്കറിവേപ്പിലവെള്ളം – 1/2 കപ്പ്
ആദ്യമായി രണ്ട് വലിയ പാവയ്ക്ക എടുത്ത് അതിനകത്തെ കുരു എല്ലാം കളഞ്ഞ് നല്ലപോലെ വൃത്തിയാക്കി വട്ടത്തിൽ അരിഞ്ഞെടുക്കാം. പാവയ്ക്ക കട്ടിയോടെ തന്നെ അരിഞ്ഞെടുക്കാവുന്നതാണ്. അധികം മൂപ്പില്ലാത്ത പാവയ്ക്കയാണെങ്കിൽ അതിൻറെ കുരു കളഞ്ഞെടുക്കേണ്ടതില്ല. അടുത്തതായി രണ്ട് തക്കാളി എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ച് ഒരു മിക്സിയുടെ ജാറിലേക്കിട്ട് നന്നായി പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കാം. ശേഷം ഒരു സവാള ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. ഇതിന്റെ കൂടെ മൂന്ന് പച്ചമുളക് നെടുകെ കീറിയെടുക്കാം. ശേഷം ഒരു നെല്ലിക്ക വലുപ്പത്തിൽ പുളിയെടുത്ത് വെള്ളത്തിൽ കുതിർത്തെടുത്ത് നീര് പിഴിഞ്ഞെടുക്കണം.
ആദ്യമായി ഒരു കുക്കർ അടുപ്പിൽ വച്ച് അതിലേക്ക് ഒന്നര സ്പൂൺ വെളിച്ചെണ്ണ ഒഴിക്കണം. ശേഷം അരിഞ്ഞ് വെച്ച പാവയ്ക്ക ചേർത്ത് കുറഞ്ഞ തീയിൽ നല്ലപോലെ വഴറ്റിയെടുക്കണം. ഇത്തരത്തിൽ ചെയ്യുമ്പോൾ പാവക്കയുടെ കയ്പ്പ് രസം കുറഞ്ഞ് കിട്ടുന്നതിനും കറി ഉടഞ്ഞു പോകാതെ കിട്ടുന്നതിനും സഹായിക്കും. ശേഷം വഴറ്റിയെടുത്ത പാവയ്ക്ക കോരി മാറ്റി ഇതേ എണ്ണയിലേക്ക് അര ടീസ്പൂൺ ഉഴുന്നും അര ടീസ്പൂൺ ചെറിയ ജീരകവും അര ടീസ്പൂൺ കടുകും കാൽ ടീസ്പൂൺ ഉലുവയും കൂടെ ചേർത്ത് നന്നായി മൂത്ത് വരുമ്പോൾ പന്ത്രണ്ട് വെളുത്തുള്ളി കൂടെ ചേർത്ത് നല്ലപോലെ മൂപ്പിച്ചെടുക്കാം. ശേഷം നേരത്തെ അരിഞ്ഞ് വെച്ച സവാള കൂടെ ചേർത്തു കൊടുക്കാം. എത്ര കഴിച്ചാലും കൊതി തീരാത്ത ഈ പാവയ്ക്ക കറി തയ്യാറാക്കി നോക്കാൻ മറക്കല്ലേ. Video Credit : Malappuram Thatha Vlogs by Ayishu