Pachari Snack Recipe : നമ്മുടെയൊക്കെ വീട്ടിൽ സ്ഥിരമായി കാണുന്ന ഒന്നാണ് പച്ചരി. നിങ്ങളുടെ വീട്ടിൽ കുറച്ച് പച്ചരി ഇരിപ്പുണ്ടെങ്കിൽ എത്ര തിന്നാലും കൊതി തീരാത്ത ഈ വിഭവം ഉണ്ടാക്കാം. ഒരു കപ്പ് പച്ചരി കൊണ്ട് കാണാൻ നല്ല ഭംഗിയും കഴിക്കാൻ നല്ല രുചിയുമുള്ള ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് റെസിപ്പി തയ്യാറാക്കാം. ഇത് പപ്പടം പൊള്ളയായി വരുന്നത് പോലെ ഇരിക്കുന്ന നല്ലൊരു സോഫ്റ്റ് വിഭവമാണ്. പുറംഭാഗം നല്ല ക്രിസ്പിയും അകംഭാഗം നല്ല സോഫ്റ്റും ആയ ഈ കിടിലൻ റെസിപ്പി തയ്യാറാക്കാം. ഇതിലേക്ക് നല്ല കിടിലൻ കോമ്പിനേഷൻ ആയ ഒരു റസ്റ്റോറൻറ് സ്റ്റൈൽ ചിക്കൻ ഗ്രേവി കൂടെ പരിചയപ്പെടാം. Ingredients :-
പച്ചരി – 1 1/2 കപ്പ്ചോറ് – 1/2 കപ്പ്വെള്ളംഉപ്പ്സവാള – 2 എണ്ണംവെളുത്തുള്ളി – 5 അല്ലിഇഞ്ചി – ചെറിയ കഷണംതക്കാളി – 2 എണ്ണംഅണ്ടിപ്പരിപ്പ് – 8 – 10 എണ്ണംചിക്കൻ – 500 ഗ്രാംകറിവേപ്പിലപച്ചമുളക് – 2-3 എണ്ണംകാശ്മീരി മുളക്പൊടി – 2 + 1/2 ടീസ്പൂൺവെള്ളം – 1 ടീസ്പൂൺ + 1 ടേബിൾ സ്പൂൺചിക്കൻ മസാലമഞ്ഞൾപ്പൊടിമല്ലിപ്പൊടി – 1 ടീസ്പൂൺപെരുംജീരകം പൊടിച്ചത് – 1 ടീസ്പൂൺമുളക്പൊടി – 1 ടീസ്പൂൺമല്ലിയില
ആദ്യമായി ഒന്നര കപ്പ് പച്ചരിയെടുത്ത് നന്നായി കഴുകിയെടുത്ത ശേഷം നാലോ അഞ്ചോ മണിക്കൂറോളം വെള്ളമൊഴിച്ച് കുതിരാനായി മാറ്റിവയ്ക്കാം. രാത്രി വെള്ളത്തിൽ കുതിരാൻ വച്ചാൽ രാവിലെ എടുക്കാവുന്നതാണ്. കുതിർത്തെടുത്ത അരി രണ്ടോ മൂന്നോ പ്രാവശ്യം നല്ലപോലെ കഴുകിയെടുത്ത ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ശേഷം ഇതിലേക്ക് അരക്കപ്പ് ചോറും അതിനൊപ്പം നിൽക്കുന്ന രീതിയിൽ വെള്ളവും കൂടെ ചേർത്ത് നല്ലപോലെ അരച്ചെടുക്കാം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ വെള്ളം കൂടി ഒഴിച്ച് ആവശ്യത്തിന് ഉപ്പ് കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം
ശേഷം ഒരു ഇരുമ്പിന്റെ ചീനച്ചട്ടി അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ ആവശ്യത്തിന് ഒഴിച്ചു കൊടുക്കാം. ശേഷം എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ തവിയിൽ മാവെടുത്ത് ചട്ടിയിലേക്ക് ഒഴിച്ചു കൊടുക്കാം. ആദ്യം ഉയർന്ന തീയിൽ എണ്ണ ചൂടായ ശേഷം മീഡിയം തീയിൽ വെച്ച് ഇത് ചുട്ടെടുക്കാം. മാവ് ഒഴിച്ച ഉടനെ ഇത് പൊങ്ങി വരണം എന്നില്ല. നമ്മൾ മാവ് ഒഴിച്ച ശേഷം കുറഞ്ഞത് ഒരു മിനിറ്റെങ്കിലും കാത്തു നിൽക്കണം. ഇത് നല്ല പപ്പടം പൊള്ളച്ചു വരുന്ന പോലെ പൊങ്ങിവരും അരി ആയതുകൊണ്ട് തന്നെ വെന്ത് കിട്ടാൻ കുറച്ച് സമയമെടുക്കും. കൽത്തപ്പം പോലെ ചെറിയ ആരെടുത്ത രീതിയിലാണ് ഈ വിഭവം കിട്ടുന്നത്. എത്ര തിന്നാലും കൊതി തീരാത്ത ഈ പ്രാതൽ കോമ്പോ വിഭവം ഉണ്ടാക്കി നോക്കാൻ മറക്കല്ലേ. Video Credit : Malappuram Thatha Vlogs by Ayishu