ഈ ചെടി ആള് നിസാരകാരനല്ല! ഇതിന്റെ നീരൊന്ന് തൊട്ടാൽ മതി ഏത് മുറിവും പൊള്ളലും സ്വിച്ചിട്ട പോലെ പെട്ടെന്ന് ഉണങ്ങും!! | Odiyan Pacha Benefits

Odiyan Pacha Benefits : പറമ്പിലെ പുല്ല് എന്നു കരുതി ഈ ചെടി ചുമ്മാ പറിച്ചു കളയല്ലേ! ഈ ചെടി ആള് നിസാരകാരനല്ല! ഇതിന്റെ നീരൊന്ന് തൊട്ടാൽ മതി ഏത് മുറിവും പൊള്ളലും സ്വിച്ചിട്ട പോലെ പെട്ടെന്ന് ഉണങ്ങും. മുറിവ്, പൊള്ളലേറ്റത് പെട്ടെന്നു ഉണങ്ങാനും തിമിരത്തിനും വയറിളക്കത്തിനും ഉത്തമം. ഈ ചെടി പറമ്പിൽ നിന്നും പറിച്ചു കളയും മുൻപ് തീർച്ചയായും ഇത് അറിഞ്ഞിരിക്കണം. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു ചെടിയെ കുറിച്ചാണ്.

നമ്മുടെ വീട്ടു പരിസരത്തും പറമ്പിലുമൊക്കെ പലരും ഈ ചെടിയെ കണ്ടിട്ടുണ്ടാകും. ഒടിയൻ പച്ച എന്നാണ് ഈ ചെടിയുടെ പേര്. കുറികൂട്ടിചീര, തേളുക്കുത്തി, ഒടിയൻ‌ചീര, കുമ്മിണിപ്പച്ച, സാനിപൂവ്, മുറിയമ്പച്ചില, റെയിൽ‌പൂച്ചെടി എന്നീ പേരുകളിലും ഈ ചെടി അറിയപ്പെടുന്നുണ്ട്. കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്ന ഒരു ഔഷധ ചെടിയാണ് ഈ ഒടിയൻപച്ച. ഇതിന്റെ പൂക്കൾ ചെറിയ അപ്പൂപ്പൻ താടി പോലെ പൊട്ടി പറന്നു നടക്കുന്നത് ഇവിടെ പലരും കണ്ടിട്ടുണ്ടാകും

നമ്മുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടാകുമ്പോൾ ഈ ചെടിയുടെ ഇലയിൽ നിന്നും പിഴിഞ്ഞ് കിട്ടുന്ന നീര് ആ മുറിവിൽ ആക്കിയാൽ ഉടൻതന്നെ രക്തപ്രവാഹം നിൽക്കുകയും മുറിവുണങ്ങാൻ സഹായിക്കുകയും ചെയ്യും. പൊള്ളലേറ്റ ഭാഗങ്ങളിലും ഇതിന്റെ നീര് ഉപയോഗിക്കാറുണ്ട്. ഇതിൽ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുള്ളതു കൊണ്ട് ഒടിയൻപച്ച വളമാക്കി പച്ചക്കറികൾക്ക് ഇട്ടുകൊടുക്കുന്നത് വളരെ നല്ലതാണ്.

ഒടിയൻപച്ച നമുക്ക് നല്ലൊരു ജൈവവളമാക്കി മാറ്റാവുന്നതാണ്. തിമിരത്തിനും വയറിളക്കത്തിനും ഉള്ള ചികിത്സക്കായി ഒടിയൻപച്ച ഉപയോഗിക്കുന്നുണ്ട്. ഒടിയൻ പച്ച എന്ന ചെടിയെ കുറിച്ചാണ് നമ്മൾ ഇവിടെ പറയുന്നത്. ഈ ചെടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കൂ. ഏവർക്കും ഉപകാരപ്രദമായ അറിവ്. Odiyan Pacha Benefits Video credit: common beebee