അംബാനി കല്യാണം കഴിഞ്ഞു ദിനങ്ങൾ ഏറെ; തിളക്കം മാറാതെ നിത അംബാനിയും..!

Nita Ambani viral Photos At Ambani Wedding: അംബാനി കുടുംബത്തിലെ കല്യാണം കഴിഞ്ഞെങ്കിലും അവരുടെ വിശേഷം അറിയാൻ ഇപ്പോഴും ആരതകർക്ക് താല്പര്യം കൂടുതൽ ആണ്.മൂന്ന് ദിവസം നീണ്ടുനിന്ന ആഡംബര ചടങ്ങുകളിൽ വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖർ അതിഥികളായി എത്തിയത്. അംബാനികല്യാണത്തിന്റെ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഇതിനോടകം തന്നെ ശ്രദ്ധേയമായിരുന്നു.

വളരെ ആഡംബര രീതിയിൽ നടന്ന വിവാഹത്തിൽ ഓരോ ദിവസവും പ്രശസ്തമായവരാണ് പരിപാടികൾ അവതരിപ്പിച്ചത്.അനന്ത് അംബാനിയടെ വിവാഹ റിസപ്ഷന് അമ്മ നിത അംബാനി അണിഞ്ഞ മോതിരമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയായിരുന്നു നിത അംബാനി ധരിച്ചിരുന്നത്. 7 ദിവസം നീണ്ടു നിന്ന ചടങ്ങുകൾ ഓരോ ദിവസവും ഓരോ പ്രത്യേകതയോടെയാണ് നടന്നത് .

വിവാഹത്തിന്റെ മൂന്നാം ദിനമായ മംഗൾ ഉത്സവ് ദിനത്തിൽ സിൽവർ എംബ്രോയിഡറിയിലുള്ള പിങ്ക് ബ്രൊക്കേഡ് സാരിയായിരുന്നു നിത അംബാനി അടിഞ്ഞിരുന്നത്.സാരിക്ക് ഇണങ്ങുന്ന രീതിയിലുള്ള വജ്രാഭരണങ്ങളാണ് നിത അണിഞ്ഞത്. ആ വജ്ര ആഭരണങ്ങലിലേക്കാണ് എല്ലാരുടെയും ശ്രദ്ധ .വജ്രാഭരണങ്ങളില്‍ ഏറെ ശ്രദ്ധേയമായത് ‘മിറർ ഓഫ് പാരഡൈസ്’ വജ്ര മോതിരമാണ്. ദീർഘചതുരാകൃതിയിലാണ് ഈ മോതിരത്തൽ വജ്രമുള്ളത്.

52.58 കാരറ്റ് ഡി–കളർ വജ്രമുള്ള മോതിരത്തിൽ കരകൗശല വൈവിധം പ്രകടമാണ്.6.5 മില്യൻ യുഎസ് ഡോളറാണ് ഈ മോതിരത്തിന്റെ വില. ഇന്ത്യയിലെ ഗോൽകൊണ്ട വജ്രഖനിയിൽ നിന്ന് ഖനനം ചെയ്തതാണ് ഈ വജ്രം.ഈ വജ്രത്തിന്റെ പരിശുദ്ധിയും തിളക്കവും പണ്ട് കാലം തൊട്ട് പ്രസിദ്ധമാണ്.ഭരണാധികാരികൾ അവരുടെ കിരീടത്തിൽ വെക്കുന്നതിന്ന് ഉപയോഗിച്ചിരുന്നത്. അംബാനി വിശേഷങ്ങൾ എല്ലാം അറിയാൻ ഇപ്പോഴും ആരാധകർ കട്ട വെയ്റ്റിംഗ് തന്നെയാണ്. ധാരാളം വിലപിടിപ്പുള്ള സമാനമാണ് അംബാനി വിവാഹത്തിൽ ലഭിച്ചത്.