നെത്തോലി കറി ഇങ്ങനെ ആക്കിയാൽ സ്വാദ് കൂടും. Netholi fish curry recipe

Netholi fish curry recipe. നെത്തോലി ഇതുപോലെ കറിവെച്ചാൽ സ്വാദ് കൂടും. സാധാരണ കറി വയ്ക്കുന്നതിനേക്കാളും സൗദ കൂടുതലാണ് ഇതുപോലെ കറിവെച്ച് കഴിഞ്ഞാൽ മീൻ കറി എല്ലാവർക്കും ഇഷ്ടമാണ് അതിൽ ചെറിയ മീനുകൾ സ്വാദ് കൂടുതലാണ്.. അങ്ങനെ കറി വയ്ക്കുന്നതിനായിട്ട് ചെയ്യേണ്ട കാര്യം ആദ്യം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക.

അതിനുശേഷം ഈ മീന് നമുക്ക് നന്നായിട്ട് കറി വെച്ച് പാകത്തിന് എടുക്കുന്നതിനായിട്ട്. ഒരു ചട്ടി വെച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഒഴിച്ചുകൊടുത്ത് അതിലേക്ക് ചെറിയ ഉള്ളിയും കടുകും മുളകും കറിവേപ്പിലയും ചേർത്തു കൊടുത്ത് കുറച്ച് തക്കാളിയും ചേർന്ന് നന്നായിട്ട് വഴറ്റി അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഉലുവപ്പൊടി എന്നിവ ചേർത്ത് ഒപ്പം തേങ്ങയും ചേർത്ത് അരച്ച് അരപ്പ് ഇതിലേക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം അരപ്പ് നന്നായിട്ട് കുറുക്കിയെടുക്കുക

കുറുകി വന്ന അരപ്പ് എണ്ണ തെളിയുന്ന പാകമാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പുളി വെള്ളം കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. പിഴിഞ്ഞൊഴിച്ച പുളിയും കൂടി ചേർന്നതിനുശേഷം വീണ്ടും നന്നായിട്ട് ഇതിനെ ഒന്ന് തിളക്കാനായിട്ട് വെയിറ്റ് ചെയ്യുക നല്ലപോലെ തിളച്ചു വരുമ്പോൾ ഇതിലേക്ക് നത്തോലി മീൻ ചേർത്ത് തീ കുറച്ചുവെച്ച് ചെറിയ തീയിൽ വേവിച്ച് അതിലേക്ക് കറിവേപ്പില കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

കുറച്ച് സമയം കഴിയുമ്പോൾ നന്നായിട്ട് വെന്ത് കുറുകി വന്നിട്ടുള്ള നെത്തോലി മീൻ കറി റെഡിയാവും എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും നല്ലൊരു ചോറിന്റെ കൂടെ കഴിക്കാൻ നല്ല സ്വാദിഷ്ടമാണ്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.