പോഷകഗുണങ്ങൾ ഏറെയുള്ള നേന്ത്രപ്പഴം കൊണ്ട് രുചികരമായ ഇലയട. Nendra banana ela ada recipe
Nendra banana ela ada recipe | നമ്മുടെ വീടുകളിൽ സാധാരണയായി കാണുന്ന ഒന്നാണ് നേന്ത്രപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണിത്. ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. നേന്ത്രപ്പഴം കൊണ്ട് വളരെ ഹെൽത്തിയും രുചികരവുമായ ഒരു അട തയ്യാറാക്കി നോക്കിയാലോ. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഇലയട ഉണ്ടാക്കി നോക്കാം.
Ingredients:നേന്ത്രപ്പഴം – 2 എണ്ണം ശർക്കര – 2 അച്ച് അരിപ്പൊടി – 1/4 കപ്പ് ഏലക്ക പൊടിച്ചത് – 1 ടീസ്പൂൺ നെയ്യ് – 2 ടേബിൾ സ്പൂൺആദ്യമായി രണ്ട് പഴുത്ത നേന്ത്രപ്പഴം എടുത്ത് ആവിയിൽ വേവിച്ചെടുക്കണം. ശേഷം പഴത്തിന്റെ തൊലി കളഞ്ഞെടുത്ത് മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കണം. നല്ല പേസ്റ്റ് രൂപത്തിലോ അല്ലെങ്കിൽ ചെറിയ കഷണങ്ങൾ കടിക്കാൻ കിട്ടുന്ന വിധത്തിലോ അടിച്ചെടുക്കാവുന്നതാണ്.
അടുത്തതായി ഒരു പാനിലേക്ക് രണ്ട് അച്ച് ശർക്കര ചേർത്ത ശേഷം ആവശ്യത്തിന് വെള്ളമൊഴിഴിച്ച് നല്ലപോലെ അലിയിച്ചെടുക്കണം. ഒരു പാനിലേക്ക് കുറച്ച് നെയ്യ് ചേർത്ത് അതിലേക്ക് അരച്ച് വെച്ച പഴത്തിന്റെ മിക്സ് ചേർത്ത് നന്നായി വഴറ്റിയെടുക്കണം. ശേഷം കുറുക്കി വച്ച ശർക്കര പാനി കൂടെ അരിച്ച് ഒഴിച്ച് കൊടുത്ത ശേഷം എല്ലാം കൂടെ നന്നായി മിക്സ് ചെയ്തെടുക്കണം. വളരെ കുറഞ്ഞ തീയിൽ നല്ലപോലെ ഇളക്കിയെടുത്ത ശേഷം ഇതിലേക്ക് കുറച്ച് ഏലക്ക പൊടിയും കാൽ കപ്പ് അരിപ്പൊടിയും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്ത് നല്ലപോലെ കുറുകി പാനിൽ നിന്ന് വിട്ട് വരുന്ന പരുവമാവുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം. അടുത്തതായി വാട്ടിയെടുത്ത വാഴയിലയിൽ തയ്യാറാക്കിയ പഴത്തിന്റെ മിക്സ് ചേർത്ത് പരത്തിയെടുക്കണം. രുചികരവും ഹെൽത്തിയുമായ നേന്ത്രപ്പഴം ഇലയട നിങ്ങളും തയ്യാറാക്കി നോക്കൂ.