Natural Hair Dye Using Anjana Kallu : വളരെ ചെറിയ പ്രായത്തിൽ തന്നെ മുടികൊഴിച്ചിൽ, നര പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതിനായി വലിയ വില കൊടുത്ത് കടകളിൽ നിന്നും പലവിധ ഹെയർ ഓയിലുകൾ വാങ്ങി ഉപയോഗിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കുന്നതിനായി
ഉപയോഗിക്കുന്ന പ്രധാന ചേരുവ അഞ്ജനക്കല്ലാണ്. കാഴ്ചയിൽ വളരെയധികം തിളക്കം തോന്നിപ്പിക്കുന്ന അഞ്ജനക്കല്ലിന് നിരവധി ഗുണങ്ങളാണ് ഉള്ളത്. മുടി തഴച്ചു വളരാനും, കട്ടി കുറഞ്ഞ പുരികങ്ങൾ ഉള്ളവർക്ക് അതിന്റെ വളർച്ചക്കൂട്ടാനുമെല്ലാം അഞ്ചനക്കല്ല് ഉപയോഗപ്പെടുത്താവുന്നതാണ്. ഈയൊരു കല്ല് ഉപയോഗപ്പെടുത്തി എങ്ങനെ ഒരു ഹെയർ പാക്ക് തയ്യാറാക്കി എടുക്കമെന്നാണ് ഇവിടെ പറയുന്നത്. അതിനായി ആദ്യം തന്നെ അഞ്ജനക്കല്ല് നല്ലതുപോലെ പൊടിച്ച് എടുക്കണം.
വീട്ടിൽ ഉള്ളിയും മറ്റും ചതയ്ക്കാനായി ഉപയോഗിക്കുന്ന ചെറിയ കല്ല് ഉണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്തി അഞ്ജനക്കല്ല് പൊടിച്ചെടുക്കുന്നതാണ് കൂടുതൽ നല്ലത്. കല്ല് പൊടിച്ചെടുത്ത ശേഷം അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടിയെടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ അഞ്ചനക്കല്ല് പൊടിച്ചത് ചേർത്ത് കൊടുക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ അളവിൽ നെല്ലിക്ക പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. രണ്ടു പൊടികളും ചേർന്ന് ഇളം കറുപ്പ് നിറത്തിലേക്ക് വന്നു തുടങ്ങുമ്പോൾ
അതിലേക്ക് രണ്ടോ മൂന്നോ ടേബിൾസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി തലനീരിറക്കം പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് അത് ഒഴിവാക്കാനായി സാധിക്കും. ശേഷം ഈയൊരു ഹെയർ പാക്ക് ഒരു ദിവസം റസ്റ്റ് ചെയ്യാനായി വെച്ചതിനുശേഷം തലയിൽ തേച്ച് പിടിപ്പിച്ച് കുറച്ചു നേരത്തിന് ശേഷം കഴുകി കളയാവുന്നതാണ്. തുടർച്ചയായി ഈ ഒരു ഹെയർ പാക്ക് മുടിയിൽ അപ്ലൈ ചെയ്യുകയാണെങ്കിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കാണാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Sreejas foods