Mamta Mohandas World Vitiligo Day Post : മലയാള പ്രേക്ഷകരുടെ പ്രിയതാരമാണ് മമ്താ മോഹൻദാസ്. നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ച് കയ്യടി നേടിയ വ്യക്തിത്വം. മലയാള ചിത്രങ്ങളിൽ കൂടാതെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലുള്ള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയരംഗത്ത് മാത്രമല്ല പിന്നണി ഗാനരംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ഇവർ.
2006 ൽ മികച്ച പിന്നണി ഗായികയ്ക്കും 2019 ൽ മികച്ച നടിക്കുമുള്ള ഫിലിം ഫെയർ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. 2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയാണ് നടി സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് മമ്മൂട്ടിക്കൊപ്പം ബസ് കണ്ടക്ടർ എന്ന ചിത്രത്തിലും,സുരേഷ് ഗോപിക്കൊപ്പം അത്ഭുതം, ലങ്ക എന്ന ചിത്രങ്ങളിലും പിന്നീട് ബാബാ കല്യാണി, മധു ചന്ദ്രലേഖ തുടങ്ങി മറ്റ് ഒട്ടനേകം ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ടു വട്ടം ക്യാൻസർ എന്ന മഹാ രോഗത്തോട് പൊരുതി ജയിച്ചു ജീവിതത്തിലേക്ക് മടങ്ങിവന്ന വ്യക്തിത്വമാണ് ഇവർ.
ധൈര്യം കൊണ്ടും തന്റെതായ അഭിപ്രായങ്ങൾ കൊണ്ടും ഇവർ വ്യത്യസ്തയാകുന്നു. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയയിൽ മമ്ത പങ്കുവെച്ച മറ്റൊരു ചിത്രമാണ് ജനശ്രദ്ധ നേടുന്നത്. കഴിഞ്ഞവർഷമാണ് ഓട്ടോ ഇമ്മ്യൂൺ രോഗമായ വിറ്റലിഗോ താരത്തിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.വെള്ളപ്പാണ്ട് എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. ത്വക്കിൻറെ ചില ഭാഗങ്ങളിൽ നിറം നഷ്ടമാകുന്ന അവസ്ഥയാണ് ഇത് . കാലക്രമേണ ചർമ്മത്തിലെ ഈ നിറവ്യത്യാസം കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കും. ഈ അവസ്ഥ ശരീരത്തിന്റെ ഏത് ഭാഗത്തെയും ചർമ്മത്തെയും ബാധിക്കാം. ലോക വിറ്റ്ലിഗോ ദിനത്തിലാണ് താരത്തിന്റെ ഈ പുതിയ പോസ്റ്റ്.
വിറ്റ്ലിഗോ ബാധിച്ച തന്റെ ശരീരത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് താരം ഇങ്ങനെ കുറിച്ചിരിക്കുന്നു ”Some Chocolate to touch that Vanilla sky! Happy world vitiligo day” കൂടാതെ, രഞ്ജു രഞ്ജിമാറിനും , സൂര്യ ഇഷാനും പ്രത്യേകം നന്ദിയും രേഖപ്പെടുത്തുന്നുണ്ട്. ”I thank @renjurenjimar and @surya_ishaan from the bottom of my heart for helping me show up every single day at work with the much needed confidence to face camera. This phase of my life would’ve been unimaginable without you. I know it. For that and more, I love you both so very much”.