ലുലു വീട്ടിൽ കല്യാണ മാമാങ്കം; പിതൃസഹോദര പുത്രിയുടെ വിവാഹത്തിന് താര സംഗമം, പാട്ടുപാടി ആഘോഷമാക്കി എംഎ യൂസഫലി.!! | Luxury Marriage In Lulu Group MA Yusuff Ali Home

Luxury Marriage In Lulu Group MA Yusuff Ali Home :  ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം എ യൂസഫലിയുടെ പിതൃ സഹോദര പുത്രനും ലുലു ഗ്രൂപ്പ് ഡയറക്ടർ ആയ എം എ സലീമിന്റെയും സഫീറ സലിമിന്റെയും മകൾ നൗറിൻ വിവാഹിതയായി. ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായവുമായ എം എ യൂസഫലിയുടെ പിതൃ സഹോദര പുത്രനും ലുലു ഗ്രൂപ്പ് ഡയറക്ടർ ആയ എം എ സലീമിന്റെയും സഫീറ സലിമിന്റെയും മകൾ നൗറിൻ വിവാഹിതയായിരിക്കുകയാണ്.

മഞ്ഞളാംകുഴി ഹൗസിൽ മഞ്ഞളാം കുഴി അബ്ദുള്ളയുടെയും ബീനയുടെയും മകൻ ആബിദാണ് വരൻ. ഇരുവരുടെയും വിവാഹം ആഡംബരമായ രീതിയിൽ തന്നെയാണ് ആഘോഷിച്ചത്.തൃശൂര്‍ ഹയാത്ത് റീജൻസി കൺവെൻഷൻ സെന്‍ററിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഈ വിവാഹത്തിൽ മുൻ രാഷ്ട്രപതിയും, രാഷ്ട്രീയ നേതാക്കളും, നടന്മാരും, നടിമാരും, പ്രശസ്ത ബിസിനസുകാരും, ഉൾപ്പെടെ നിരവധി പേരാണ് എത്തിച്ചേർന്നത്. ഇപ്പോൾ വിവാഹത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയെ. യുഎഇ പ്രസിഡന്‍റിന്‍റെ മതകാര്യ ഉപദേഷ്ടാവ് ആയത് ശൈഖ് അലി അൽ ഹാഷ്മി ആണ്. കൂടാതെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിവാഹ ചടങ്ങിൽ കാർമികത്വം വഹിക്കുകയും ചെയ്തു.

സിനിമാ മേഖലയിൽ നിന്നും പങ്കെടുത്തവരിൽ ജോജു ജോർജ്, ജഗദീഷ്, രജനികാന്ത് , ലത രജനികാന്ത്, ശരത്കുമാർ, ടൊവിനോ തോമസ്, ശരത്കുമാർ, രാധിക, മേജർ രവി, നന്ദലാൽ , കൃഷ്ണമൂർത്തി, കൈലാഷ്, ഷെയ്ൻ നിഗം ഇങ്ങനെ നിരവധി പേർ ഉൾപ്പെടുന്നു. വലിയ രീതിയിൽ നടന്ന ചടങ്ങിൽ പാട്ടും ഡാൻസും ഉൾപ്പെടെ നിരവധി കലാപരിപാടികളും ഉൾപ്പെടുത്തിയിരുന്നു. ആഡംബര വസ്ത്രങ്ങൾ അണിഞ്ഞ് കിടിലൻ ലുക്കിൽ തന്നെയാണ് താരങ്ങളും മറ്റുള്ളവരും ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരിക്കുന്നത്. ഇന്ത്യൻ സിനിമാതാരമായ രജനീകാന്ത് ആയിരുന്നു പരിപാടിയിലെ ശ്രദ്ധാകേന്ദ്രം.

പരിപാടിയിൽ ഹിഷാം അബ്ദുൽ വഹാബ്, കണ്ണൂർ ശരീഫ്, സജിലി സലീം എന്നിവരുടെ ഗാനവിരുന്നുണ്ടായിരുന്നു ഇവരോടൊപ്പം എം എ യൂസഫലി പാട്ടുപാടിയത് വാർത്തകളിൽ വലിയ ഇടം നേടിയിരുന്നു. ചടങ്ങിൽ പങ്കെടുത്ത പ്രമുഖരിൽ മന്ത്രിമാരായ യു.എ.ഇ. സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗക്ക് അൽ മാരി, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി, മന്ത്രിമാരായ ആർ. ബിന്ദു, കെ. രാജൻ, എം.പി.മാരായ വി. അബ്ദുൾ വഹാബ്, ബെന്നി ബെഹനാൻ, വി.കെ. ശ്രീകണ്ഠൻ, ഹാരിസ് ബീരാൻ,എന്നിവർ ഉൾപ്പെടുന്നു. കൂടാതെ വ്യവസായ പ്രമുഖരിൽ ഗോകുലം ഗോപാലൻ, എം.പി. അഹമ്മദ്, ഷംലാൽ അഹമ്മദ്, ജോയ് ആലുക്കാസ്, ടി.എസ്. പട്ടാഭിരാമൻ, ടി.എസ്. കല്യാണരാമൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വലിയ രീതിയിൽ നടന്ന ഈ വിവാഹത്തിന് നിരവധി പേരാണ് ആശംസകൾ അറിയിച്ചു കൊണ്ട് എത്തിയിരിക്കുന്നത്.

Luxury Marriage In Lulu Group MA Yusuff Ali Home