ഈ സൂത്രം ചെയ്താൽ മതി.!! ഇനി ഏത് മടിയൻ ചെറുനാരകവും കുലകുത്തി കായ്ക്കും.. ചെറുനാരങ്ങ ചട്ടിയിൽ ഇതുപോലെ കായ്ക്കാൻ ഈ സൂത്രം മതി.!! | Lemon Farming Tips

Lemon Farming Tips : നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി അച്ചാറിടാൻ നാരങ്ങ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. കാരണം എത്ര ശ്രമിച്ചാലും നാരകം വീട്ടിൽ വളർത്തിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം വളരെ ചെറിയ രീതിയിൽ പരിചരണം നൽകുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള നാരങ്ങയും, ഓറഞ്ചുമെല്ലാം വീട്ടിൽ തന്നെ വിളയിപ്പിച്ച് എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

നാരക ചെടി വളർത്തിയെടുക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു ചെടിച്ചട്ടി, പോട്ടിംഗ് മിക്സ്, വളർത്തിയെടുക്കാൻ ആവശ്യമായ ചെടിയുടെ തണ്ടുകൾ, തേൻ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ പോട്ടെടുത്ത് അടിഭാഗത്ത് ഓട്ടയുണ്ടെങ്കിൽ അത് അടച്ചു കൊടുക്കണം. അതിനായി ഓടിന്റെ കഷണങ്ങൾ വീട്ടിൽ കിട്ടുമെങ്കിൽ അത് ഉപയോഗിക്കാവുന്നതാണ്. ശേഷം മുകളിലായി പോട്ടിങ് മിക്സ് ഇട്ടുകൊടുക്കണം. മിക്സ് തയ്യാറാക്കുമ്പോൾ പ്രധാനമായും ആവശ്യമായിട്ടുള്ളത് ചകിരിച്ചോറും മണ്ണുമാണ്.

എപ്പോഴാണോ ചെടി നടാനായി ഉദ്ദേശിക്കുന്നത് അതിനു കുറച്ചു ദിവസങ്ങൾക്ക് മുമ്പ് തന്നെ വളർത്തിയെടുക്കാൻ ആവശ്യമായ നാരകത്തിന്റെ തണ്ടും, പോട്ടിങ് മിക്സും തയ്യാറാക്കി തുടങ്ങേണ്ടതുണ്ട്. എന്നാൽ മാത്രമാണ് ഉദ്ദേശിച്ച രീതിയിൽ ചെടിക്ക് വളർച്ച ലഭിക്കുകയുള്ളൂ. ചെടിച്ചട്ടിയിൽ മണ്ണിന്റെ മിക്സ് ഇട്ടുകൊടുത്ത് ശേഷം മണ്ണ് നല്ലതുപോലെ ഇളക്കി കൊടുക്കുക. ശേഷം ഒരു പാത്രത്തിൽ കുറച്ച് തേനെടുത്ത് അതിൽ മുക്കിയാണ് കമ്പ് നടേണ്ടത്. കമ്പിന്റെ കഷ്ണങ്ങളിലെ ഇലകളെല്ലാം കളഞ്ഞ് മീഡിയം വലിപ്പത്തിലുള്ള തണ്ടിന്റെ രൂപത്തിലാക്കി മാറ്റി അടിഭാഗം കത്തി ഉപയോഗിച്ച് നല്ലതുപോലെ ചെത്തി കളയണം.

ഈയൊരു ഭാഗത്ത് അല്പം തേനും, സാഫ് വീട്ടിലുണ്ടെങ്കിൽ അതും മുക്കി ചെടിയിൽ നട്ടു കൊടുക്കുക. ശേഷം ചെടിക്ക് മുകൾഭാഗത്ത് ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് കെട്ടിക്കൊടുക്കണം. ചെടിയിലേക്ക് ആവശ്യമായ വെള്ളം ലഭിക്കാനായി ഒരു പ്ലാസ്റ്റിക് കുപ്പിയുടെ അടിഭാഗം കട്ട് ചെയ്ത് അതിന് മുകളിലായി വെച്ചു കൊടുത്താൽ മതി. ഇതിൽ നിന്നും ഇറങ്ങുന്ന ഈർപ്പം കാരണം ചെടി നല്ല രീതിയിൽ വളർന്നു കിട്ടുന്നതാണ്. ഈയൊരു രീതിയിൽ നാരകച്ചെടി വീട്ടിൽ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Lemon Farming Tips Credit : Chilli Jasmine