Karkkidakavavu bali 2024 : പണ്ടുകാലം തൊട്ടുതന്നെ കർക്കിടകമാസം പഞ്ഞ മാസം എന്ന രീതിയിലാണ് അറിയപ്പെടുന്നത്. മാത്രമല്ല ഈ ഒരു സമയത്ത് പലവിധ അസുഖങ്ങൾ കൊണ്ടും ദുരിതമനുഭവിക്കുന്നവർക്ക് അത് കൂടുന്നതായും കണ്ടു വരാറുണ്ട്. ഇത്തരത്തിൽ എല്ലാ രീതികൾ കൊണ്ടും കർക്കിടകമാസം കഴിഞ്ഞ് കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇനി പറയുന്ന വഴിപാടുകൾ അമ്പലങ്ങളിൽ പോയി ചെയ്യുകയാണെങ്കിൽ കർക്കിടക മാസത്തിൽ ഉണ്ടാകുന്ന എല്ലാവിധ ബുദ്ധിമുട്ടുകളും ഒഴിഞ്ഞു കിട്ടുന്നതാണ്. അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. എല്ലാവിധ ദുരിതങ്ങളും അനുഭവിച്ച് മുന്നോട്ട്
എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുന്ന ഏതൊരാൾക്കും ഈ ഒരു വഴിപാട് ചെയ്യുന്നത് വഴി ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ സംഭവിക്കുന്നതാണ്. ഈയൊരു വഴിപാട് ചെയ്യേണ്ടത് മഹാവിഷ്ണു ക്ഷേത്രത്തിലാണ്. എന്നാൽ മാത്രമാണ് ഉദ്ദേശിച്ച ഫലസിദ്ധി ലഭിക്കുകയുള്ളൂ. അതുപോലെ കർക്കിടമാസം അവസാനിക്കുന്നതിനു മുൻപുള്ള ഏതെങ്കിലും ഒരു വ്യാഴാഴ്ചയാണ് ഈ ഒരു വഴിപാട് ചെയ്യാനായി തിരഞ്ഞെടുക്കേണ്ടത്. മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തുമ്പോൾ ചെയ്യേണ്ട വഴിപാട് സുദർശന മന്ത്രാർച്ചനയാണ്. ഈയൊരു വഴിപാട് നടത്തേണ്ടത് വീട്ടിലെ ഗൃഹനാഥന്റെയോ അല്ലെങ്കിൽ
ഗൃഹനാഥയുടെയോ പേരിലാണ്. എന്നാൽ മാത്രമാണ് കുടുംബത്തിലുള്ള എല്ലാവർക്കും അതിന്റെ ഗുണം ലഭിക്കുകയുള്ളൂ. അതുപോലെ അർച്ചന നടത്തുമ്പോൾ കുടുംബസമേതം ക്ഷേത്രദർശനം നടത്താനായും പ്രത്യേകം ശ്രദ്ധിക്കുക. വിദേശരാജ്യങ്ങളിലും മറ്റും താമസിക്കുന്നവരാണ് എങ്കിൽ നാട്ടിൽ വരുന്ന സമയത്ത് ഈയൊരു രീതിയിൽ അർച്ചന നടത്താവുന്നതാണ്. ഭഗവാൻ എപ്പോഴും ആഗ്രഹിക്കുന്നത് എല്ലാവരെയും കുടുംബത്തോടൊപ്പം കാണാനാണ്. ഈയൊരു അർച്ചന നടത്തുന്നതോടു കൂടി ജീവിതത്തിൽ അതുവരെ അനുഭവിച്ച എല്ലാവിധ പ്രശ്നങ്ങൾക്കും ഒരു പരിഹാരം കണ്ടെത്താനായി സാധിക്കുന്നതാണ്.
സാധാരണ നമ്മൾ പിതൃക്കൾക്കായി കർമങ്ങൾ ചെയ്യുന്നത് ഹിന്ദുക്കൾക്കിടയിൽ പതിവുള്ള ഒരു കാര്യമാണ്. എന്നാൽ കര്‍ക്കിടകവാവ് ദിവസം ചെയ്യുന്ന ഏതൊരു പിതൃകര്‍മ്മത്തിനും മറ്റുള്ള ദിവസങ്ങളിൽ ചെയ്യുന്നതിനേക്കാൾ ഇരട്ടി ഫലമാണ്. വര്‍ഷത്തില്‍ ശ്രാദ്ധകര്‍മ്മത്തിന് കർക്കിടകം, തുലാം തുടങ്ങിയ മാസങ്ങളിലായി രണ്ട് വാവാണ് ഉള്ളത്. വാവ് കർമങ്ങൾ ചെയ്യുമ്പോൾ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നും മറ്റും നമുക്കീ വീഡിയോയിലൂടെ മനസിലാക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video credit : ക്ഷേത്ര പുരാണം