Karkidaka Sasthi : അതിവിശിഷ്ഠമായ ഒരു ദിവസമാണ് നാളെ. കർക്കിടക മാസത്തിലെ ഷഷ്ഠി. സുബ്രഹ്മണ്യഭഗവാന്റെ അനുഗ്രഹത്തോട് ഒപ്പം തന്നെ ശിവപാർവതിമാരുടെ അനുഗ്രഹം കൂടി നേടി എടുക്കാൻ സാധിക്കുന്ന ദിവസമാണ് കർക്കിടക മാസത്തിലെ ഷഷ്ഠി. മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടി പ്രാർത്ഥിക്കാവുന്ന ദിവസമാണ് ഇത്.
ഷഷ്ഠിവ്രതത്തിന്റെ ഒരു പ്രത്യേകത എന്തെന്നാൽ വ്രതം എടുത്തും വ്രതം എടുക്കാതെയും നമുക്ക് പ്രാർത്ഥിക്കാം എന്നതാണ്. എന്നാലും ഏറ്റവും ശ്രേഷ്ഠമായത് വ്രതം എടുക്കുന്നത് തന്നെ ആണ്. അങ്ങനെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമ്മുടെ മനസിലെ ആഗ്രഹം തീർച്ചയായും നടക്കുക തന്നെ ചെയ്യും. സന്താനലബ്ധി, സന്താനസൗഖ്യം, മക്കളുടെ ഉയർച്ചയ്ക്ക്, മക്കളുടെ സർവ്വ ഐശ്വര്യത്തിനും ഒക്കെ ഈ വ്രതം ഗുണം ചെയ്യും. നാളെ വ്രതം എടുക്കാനായിട്ട് ഇന്നേ ദിവസം തന്നെ ഉച്ചയോടെ അരി ആഹാരം ഉപേക്ഷിക്കണം.
സന്ധ്യ ആവുമ്പോഴേക്കും കുളിച്ചിട്ട് വ്രതം ആരംഭിക്കാൻ മാനസികമായും ശാരീരികമായും തയ്യാറെടുക്കണം. സന്ധ്യയ്ക്ക് വിളക്ക് കൊളുത്തിയോ ക്ഷേത്രത്തിൽ പോയോ നാളത്തെ ഷഷ്ഠി വ്രതം എടുക്കാം എന്ന് ശപഥം ചെയ്യണം. ഇതിനെ സങ്കൽപം എടുക്കുക എന്ന് പറയും. രാത്രി പഴങ്ങളും ജലവും മാത്രമേ ഭക്ഷിക്കാൻ പാടുള്ളൂ. അരി ആഹാരം, മത്സ്യമാംസാദികൾ, ലഹരിപദാർത്ഥങ്ങൾ എന്നിവ ഉപയോഗിക്കാൻ പാടില്ല.
അടുത്ത ദിവസം രാവിലെ തന്നെ കുളിച്ചിട്ട് സുബ്രഹ്മണ്യക്ഷേത്രത്തിൽ പോയി പ്രാർഥിക്കാം. അങ്ങനെ ചെയ്യുമ്പോൾ ഇരുപത്തി ഒന്ന് തവണ ഓം ശരവണ ഭവ എന്ന മന്ത്രം ജപിക്കണം. വളരെ ദൈവീകത നിറഞ്ഞ നാളത്തെ ദിവസം ഇങ്ങനെ ചെയ്‌താൽ നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം തന്നെ നടക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നാളത്തെ ദിവസം ചെയ്യേണ്ട വഴിപാടുകളും മറ്റും ഇതോടൊപ്പം ഉളള വീഡിയോ കണ്ടാൽ നല്ലത് പോലെ മനസിലാവുന്നതാണ്. credit ; Infinite Stories