Instant Unniyappam Recipe Malayalam : ഉണ്ണിയപ്പം ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ പെട്ടെന്ന് റെഡി ആകാവുന്ന ഒരു ഉണ്ണിയപ്പത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. 10 മിനുട്ടിൽ പഞ്ഞി പോലെ സോഫ്റ്റ് ഉണ്ണിയപ്പം. ഉണ്ണിയപ്പം ശരിയായില്ലെന്ന് ഇനിയാരും പറയരുത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.
അരിപ്പൊടി – ഒരു കപ്പ്മൈദ – ഒരു കപ്പ്റവ – 2 സ്പൂൺനെയ്യ് – 2 സ്പൂൺതേങ്ങാ കൊത്ത് – ആവശ്യത്തിന്ഉപ്പ് – കാൽ സ്പൂൺപഞ്ചസാരചെറുപഴം – 2 എണ്ണം
അതിനായി ആദ്യം തന്നെ ഒരു പാൻ അടുപ്പിൽ വെച്ച് ഒരു സ്പൂൺ നെയ്യ് ചേർത്ത് തേങ്ങാ കൊത്ത് വറുത്തെടുക്കാം. ആവശ്യമെങ്കിൽ എള്ള് കൂടി ചേർക്കാം. ഗോൾഡൻ നിറമാവുമ്പോൾ കോരി മാറ്റിവെക്കാം. മറ്റൊരു പാത്രത്തിൽ അരിപ്പൊടി, മൈദ, റവ എന്നിവ എടുക്കാം. അതിലേക്ക് അല്പം ഉപ്പ് കൂടി ചേർത് നന്നായി മിക്സ് ചെയ്തെടുക്കാം. മിക്സി ജാറിൽ പഞ്ചസാരയും ഏലക്കായയും ചേർത്ത് പൊടിച്ചെടുത്തത് മാറ്റിവെക്കാം
ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം.നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. credit : Rithus Food World