രാവിലെ ഇനി എന്തെളുപ്പം.!! അരി കുതിർക്കേണ്ട അരക്കേണ്ട; അവൽ കൊണ്ട് പൂ പോലെ ന;നല്ല സോഫ്റ്റ് ഇഡ്ഡലി ഇങ്ങനെ ഉണ്ടാക്കൂ.!! | Instant Special Aval Idli Recipe

Instant Special Aval Idli Recipe : ദോശയും ഇഡ്ഡലിയുമെല്ലാം തയ്യാറാക്കുമ്പോൾ പ്രധാനമായും എല്ലാവരും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിൽ ഒന്ന് മാവരയ്ക്കാൻ മറന്നു പോകുന്നതാണ്. എന്നാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അവൽ ഉപയോഗിച്ച് എങ്ങനെ ഇഡലി തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ ഇഡലി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ വെള്ള അവൽ, ഒന്നര കപ്പ് അളവിൽ ഇഡ്ഡലി റവ, മുക്കാൽ കപ്പ് അളവിൽ തൈര്, ആവശ്യത്തിന് ഉപ്പ്, വെള്ളം, ഇത്രയും സാധനങ്ങളാണ്. അവൽ എടുക്കുമ്പോൾ കട്ടി കൂടിയത് നോക്കി എടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ആദ്യം തന്നെ അവൽ മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. ശേഷം ഈയൊരു കൂട്ടിലേക്ക് റവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പും,തൈരും ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കണം.

നല്ല പുളിയുള്ള തൈര് ആണെങ്കിൽ അളവ് കുറച്ച് ഉപയോഗിക്കാവുന്നതാണ്. വെള്ളം രണ്ടോ മൂന്നോ തവണയായി ഒഴിച്ച് വേണം മാവ് നന്നായി സെറ്റ് ആക്കിയെടുക്കാൻ. വെള്ളം ഒരുമിച്ച് ഒഴിച്ചു കൊടുത്താൽ കൺസിസ്റ്റൻസി ശരിയായി കിട്ടില്ല. മാവ് 20 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. അതിനു ശേഷം വെള്ളം വേണമെങ്കിൽ കുറച്ചുകൂടി ആഡ് ചെയ്യാവുന്നതാണ്. ഇഡലി പാത്രത്തിൽ വെള്ളമൊഴിച്ച് ആവി കയറ്റാനായി വയ്ക്കുക

വെള്ളം നന്നായി തിളച്ച് തുടങ്ങുമ്പോൾ, ഇഡലിത്തട്ടിൽ എണ്ണ തേച്ച് മാവൊഴിച്ച് കൊടുക്കുക. ശേഷം 20 മിനിറ്റ് ആവി കയറ്റാനായി വയ്ക്കാവുന്നതാണ്. ഇപ്പോൾ നല്ല സോഫ്റ്റ് ഇഡലി തയ്യാറായി കിട്ടുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ അരി കുതിർത്താനായി വയ്ക്കേണ്ട ആവശ്യം വരുന്നില്ല. അതുപോലെ മാവ് പുളിക്കാനായി കൂടുതൽ സമയം കാത്തിരിക്കേണ്ടി വരികയും ഇല്ല. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Recipes By Revathi

Instant Special Aval Idli Recipe