സ്പെഷ്യൽ ഇഞ്ചിതൈര് കറി.!! ആയിരത്തി ഒന്ന് കറികൾക്ക് സമം… ഒരിക്കൽ എങ്കിലും ട്രൈ ചെയ്തു നോക്കൂ.!! Inji Thayir Curry Recipe

Inji Thayir Curry Recipe : സാധാരണ ആയിട്ട് വീട്ടിൽ ചോറ് പോലും കഴിക്കാൻ കൂട്ടാക്കാത്തവർ പോലും സദ്യയ്ക്ക് പോയാൽ വയറു നിറയെ ചോറുണ്ണും. സദ്യവട്ടത്തിൽ ഒരുക്കുന്ന കറികൾ തന്നെയാണ് അതിന് കാരണം. കിച്ചടിയും പച്ചടിയും അച്ചാറുകളും ഒക്കെ ചേർന്നുള്ള സദ്യ എന്നും നാവിൽ കൊതി ഉണർത്തുന്ന ഒന്നാണ്. സദ്യയിൽ ഒഴിച്ചു കൂട്ടാൻ പറ്റാത്ത ഒന്നാണ് ഇഞ്ചിതൈര്.

ആയിരത്തിഒന്ന് കറികൾക്ക് സമം ആണ് ഈ കറി. സദ്യ ഉണ്ടാകുമ്പോൾ മാത്രമല്ല. മറിച്ച് ദൈനംദിനം ഉച്ചയൂണിന് ഉൾപെടുത്താൻ പറ്റുന്ന ഒന്നാണ് ഇഞ്ചി തൈര്. ഇതിന്റെ ഗുണങ്ങൾ തന്നെയാണ് അതിന് കാരണം. വയറിൽ ദഹനം സുഗമമാക്കാൻ നല്ലതാണ് ഈ കറി. സദ്യയിൽ പരിപ്പും മറ്റും ഒക്കെ കഴിച്ചിട്ട് ഉണ്ടാവുന്ന ഗ്യാസിന്റെ ശല്യം ഒക്കെ ഒഴിവാക്കാനാണ് ഇതിനെ സദ്യയിൽ നിർബന്ധമായും ഉൾപ്പെടുത്തുന്നത്.

ഇഞ്ചി തൈര് എങ്ങനെ ഉണ്ടാക്കാം എന്നതാണ് താഴെ കൊടുത്തിട്ടുള്ള വീഡിയോയിൽ കാണിക്കുന്നത്. ഇതിന്റെ ചേരുവകളും അളവും എല്ലാം കൃത്യമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. വെറും രണ്ടേ രണ്ട് മിനിറ്റ് മതി ഇത് ഉണ്ടാക്കാൻ. അത്‌ കൊണ്ട് തന്നെ സുഗമില്ലാതെ ഇരിക്കുമ്പോഴോ ജോലിതിരക്ക് ഉള്ളപ്പോഴും ഒക്കെ ഉണ്ടാക്കാൻ പറ്റിയ ഒന്നാണ് ഇത്. ഇത് ഉണ്ടാകുമ്പോൾ തൈര് ഒരുപാട് കട്ടി ആയിട്ട് ഇരിക്കാൻ പാടില്ല.

തൈര് നന്നായി ഉടച്ചിട്ട് ആവശ്യത്തിനു ഉപ്പ് ചേർക്കണം. ഒരു മിക്സിയുടെ ജാറിൽ കുറച്ച് തേങ്ങാ ചിരകിയതും ഇഞ്ചി അരിഞ്ഞതും പച്ചമുളകും ചേർത്ത് നല്ലത് പോലെ അരച്ചെടുക്കണം. ഇതോടൊപ്പം ഉടച്ചു വച്ചിരിക്കുന്ന തൈരും ചേർത്ത് യോജിപ്പിക്കണം. ഇതിലേക്ക് വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് താളിച്ചാൽ നല്ല രുചികരമായ ഇഞ്ചി തൈര് തയ്യാർ. Video Credit : Sargam Kitchen